0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 902

പുതപ്പും മൂടി കിടക്കാണ്‌ കക്ഷി.

മുടിയൊക്കെ ഓരോ ഇടത്ത് ചിതറി കിടക്കുന്നു. പിഞ്ചു കുഞ്ഞുങ്ങൾ ഉറങ്ങുന്ന പോലെ മുഖത്ത് ചെറിയ ചിരിയുമായാണ് കിടത്തം.

കണ്ടാൽ ആരുമൊന്ന് നോക്കിയിരുന്നു പോകും.അത്രക്ക് മനോഹരമാണ്.

അവൻ പതിയെ ആ ബെഡിന്റ സൈഡിൽ ചെരിഞ്ഞു കിടന്നു. ആ മുഖത്ത് ചാടി കിടക്കുന്ന മുടികൾ വിരലുകൊണ്ട് ചെവിയുടെ സൈഡിലേക്ക് ഒതുക്കി വച്ചു. ആ മുഖത്ത് അവന്റെ കാരസ്പർശം അറിഞ്ഞപ്പോൾ അവളൊന്ന് ചെറുതായി ഇളകി കിടന്നു.

അവനവിടെ ഉണ്ടായിരുന്ന ഒരു ബുക്ക് എടുത്ത് അതിലെ പേജിൽ നിന്നും ചെറിയൊരു കഷ്ണം ചീന്തിയെടുത്തു. എന്നിട്ടത് പിരിച്ചു പിരിച്ച് ഒരു നാരു പോലെ ആക്കി.

പതിയെ ആ കടലാസ് നാര് അവളുടെ ചെവിൽ കേറ്റി. അത് കേറിയതും ഒന്നിളകി ചെവി ചൊറിഞ്ഞ് വീണ്ടും കിടന്നു. അവൻ വീണ്ടും അതിലേക്ക് കടലാസ് നാര് കേറ്റി.

'"" ഹു ഹു....മ്മ്....'"""

https://youtu.be/7PWAWaPaw-k

അവളൊന്ന് മുക്കി മൂളി ചെവി പൊത്തി പിടിച് വീണ്ടും കിടന്നു.ചുണ്ടിൽ ചുരതായി ചിരി വന്ന് പോയി

പിന്നെ ആ നാര് പോയത് അവളുടെ മൂക്കിലേക്കായിരുന്നു. അതിന്റെ തലപ്പ് കേറിയതും ഒന്ന് മണക്കുന്ന പോലെ ശ്വാസം എടുത്തു. അതിനു ശേഷം അവൻ അത് കുറച്ചുകൂടി ഉള്ളിലേക്ക് കേറ്റി ഒന്ന് വട്ടം കറക്കി.

'"" അ.... അ.... ആ....ച്ചു......'""

അവളൊന്ന് ഉച്ചത്തിൽ തുമ്മികൊണ്ട് ഉറക്കമുണർന്നു.

'"" ഹ ഹ ഹ ഹ ഹ ഹ ............ '""

അവൾ തുമ്മിയത് കണ്ട് മനു പൊട്ടിച്ചിരിക്കാൻ തുടങ്ങി. കണ്ണുതുറന്ന് നോക്കുമ്പോൾ അവൾ കാണുന്നത് തന്നെ നോക്കി ചിരിക്കുന്ന മനുവിനെയാണ്.

ആതി : ഹും ഹും.... എന്താ ഏട്ടാ ഇത്‌.....

അവൾ ചിണുകികൊണ്ട് പറഞ്ഞു.

മനു : എഴുന്നേൽക്കടി....

ആതി ; ഇപ്പോഴോ.... കുറച്ചു കഴിയട്ടെ....

മനു ; അതൊന്നും നടക്കില്ല മോളെ.... എണീറ്റേ....

മനു അവളെ എഴുന്നേല്പിക്കാൻ നോക്കിയപ്പോൾ അവൾ അവന്റെ നെഞ്ചിൽ തല വച്ച് കിടന്നു.

മനു : ആ....ബെസ്റ്റ്.... എന്നെക്കൂടി കിടത്താണോ പെണ്ണേ....

ആതി : ആ..... ഏട്ടൻ കൊറച്ചുനേരം കിടക്ക്.... അല്ലപിന്നെ...

അവളവന്റെ നെഞ്ചിൽ കിടന്ന് കുണുങ്ങി ചിരിച്ചു.

മനു

💬 Comments

View all comments