Chapter Title : ?Game of Demons 8 [Demon king]
: എടി എനിക്ക് പോകാൻ സമയമായി....
ആതി : നാളെ പോവാ ഏട്ടാ.....
മനു : ഹ ഹ ഹ ..... ചേച്ചീടെ അനിയത്തി തന്നെ....
ആതി മനുവിന്റെ താടിയിൽ തലോടി.
ആതി: നല്ല കട്ട താടി....
മനു : കണ്ണ് വയ്ക്കാതെടി....
ആതി: വക്കും.....
മനു : ഹമ്മ്.... മതി കൊഞ്ചിയത്..... വാ.... എണീറ്റേ.....
അവനവളെ പിടിച്ച് എഴുന്നേൽപ്പിച്ചു. നല്ല മടിയുണ്ട് എഴുന്നേൽക്കാൻ.... നിന്നിടത്ത് കിടന്നുറങ്ങാ...
മനു : എന്തോന്നടി ഇത്..... ഒന്ന് ഉഷാറാവ്....
ആതി : പോടാ കൊരങ്ങ.....
മനു : കൊരങ്ങന്നോ....
അവൻ അവളുടെ ചെവിലേക്ക് കൈ കൊണ്ടുവന്നതും അവൾ ഇരു കാരവുമുപയോഗിച് ചെവികൾ പൊത്തി പിടിച്ചു.
ആതി : ഹ ഹ ഹ .... നടക്കില്ല മോനെ....
മനു : ഈ പെണ്ണ്.... പോയി പല്ല് തേച്ചേ.... എനിക്ക് പോവാൻ സമയമായി....
ആതി : ഏട്ടനല്ലേ എഴുന്നേൽപ്പിച്ചേ ..... ഏട്ടൻ തന്നെ തേപ്പിച്ചോ.....
മനു : എന്റെ ഈശ്വരാ.... ഇങ്ങനൊരു മടിച്ചിപാറു....
മനു അവളെ കൂട്ടി ബാത്റൂമിലേക്ക് നടന്നു. കക്ഷി ഇരുകയ്യും കെട്ടിയാണ് നിർത്തം. മുഖത്ത് നല്ല ചിരിയുമുണ്ട്. ഒന്നും ചെയ്യില്ലെന്ന വാശിയിലാണ്.
മനു അവിടുള്ള അവളുടെ ബ്രഷ് എടുത്ത് ക്ലോസ് ആപ് അതിലേക്ക് തേച്ചു. എന്നിട്ട് കുറച്ചു വെള്ളം അതിലാക്കി അവൾക്ക് നേരെ നീട്ടി.
എവടെ.... ആ കയ്യൊന്നു കെട്ടഴിച്ചാൽ അല്ലെ....
ഒരു അയവും ഇല്ല. ബ്രഷ് നീട്ടിയപ്പോ വായ പൊളിച്ച് പല്ല് ഇളിച്ചു കാണിച്ചു.
മനു : എന്താ പെണ്ണേ... ഇനി തേപ്പിച്ചും തരണോ.....
ആതി : ഹമ്മ്.....
മനു : ഇതിനെ കെട്ടാൻപോകുന്നവന്റെ അവസ്ഥ ആലോജിക്കുമ്പോഴാ....
ആതി : അത് ഞാൻ സഹിച്ചു...
മനു : നീ സഹിക്കും...
ആതി: നിന്ന് പുരാണം പറയാതെ തേപ്പിക്ക് കൊരങ്ങാ....
അവൾ പിന്നെയും പല്ലിളിച്ചു കാണിച്ചു.രാവിലെ തന്നെ പെണ്ണിന്റെ കുറുമ്പ് കാണുമ്പോൾ അവന്റെ ഉള്ളം വല്ലാതെ തണുക്കുന്ന പോലെ. മനു അവളെ നോക്കിയൊന്ന് ചിരിച്ച ശേഷം ബ്രഷ് വായിൽ വച്ച് തേക്കാൻ തുടങ്ങി.
'"" മനുവേട്ടാ..... കഴിക്കാൻ വായോ.... '""
അഞ്ചു
💬 Comments
View all comments