0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 906

ചപ്പാത്തി...

ആതി : ചപ്പാത്തി.... കുന്തം.... അതിനൊക്കെ ഒരുപാട് പണിയുണ്ട്... നമുക്ക് ഇഡലി ഒക്കെ മതി.... അല്ല പിന്നെ....

എനിക്ക് മടിയാണ് എന്ന് പറയുന്നെന് പകരം ഒരു നേടുനീളം ഡയലോഗും കാച്ചി അവൾ ഡൈനിങ് ഹാളിലേക്ക് പോയി. ഇതെല്ലാം നോക്കി ഇളിഭ്യനായി നോക്കി നിൽക്കുന്ന മനുവും.

അവൻ പോകാൻ തുനിഞ്ഞതും അഞ്ചു ഇടയിൽ കേറി അവനെ തടുത്തു.

മനു : എന്നാടി....

അഞ്ചു : എങ്ങോട്ടാ...

മനു : കഴിക്കാൻ...

അഞ്ചു : അപ്പൊ ഞാൻ വരേണ്ട....

മനു ; പിന്നെ നീയില്ലാതെ ഞാനൊറ്റക്ക് കഴിക്കോ...

അഞ്ചു : എന്ന പണി തുടങ്ങിക്കോ...

മനു : എന്തോന്ന്....?

അഞ്ചു : ഓഹ്.... ഞാനും പല്ല് തെച്ചിട്ടില്ല... എന്നേം തേപ്പിക്ക്....

മനു : ആഹാ... ചേച്ചിയും അനിയത്തീം രാവിലെ മനുഷ്യന്റെ പോക്ക് മുടക്കാനുള്ള പ്ലാനിൽ ആണല്ലേ.... 5 മിനിറ്റു ഞാൻ അവിടെ വെയ്റ്റ് ചെയ്യും.... അപ്പോഴേക്കും വന്നില്ലേൽ ഞാൻ കഴിച്ച് സ്ഥലം വിടും....

മനു അവളെ ഉന്തി തള്ളി പല്ലുതേക്കാൻ വിട്ടു. അവൻ ഡൈനിങ് ഹാളിലും പോയിരുന്നു.കുറച്ചു കഴിഞ്ഞപ്പോൾ അഞ്ജുവും താഴേക്ക് വന്നു .

അവരൊന്നിച്ച് ഭക്ഷണം കഴിച്ച് കഴിഞ്ഞ് മനു തന്റെ ബുള്ളറ്റ് എടുത്ത് യാത്രയായി.

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

രാവിലെ 8 മണി .... ബംഗ്ലാവിൽ....

മയക്കത്തിൽ പോയ മായാ എന്ന പെണ്കുട്ടി പതിയെ കണ്ണുകൾ തുറന്നു. അവളോരു ഇറുട്ട് മുറിയിലാണ്. പുറത്തെ സൂര്യപ്രകാശം അങ്ങിങ്ങായി ചെറിയ രീതിയിൽ ഉള്ളിൽ കടക്കുന്നുണ്ട്. അതുകൊണ്ട് മുറിയിൽ ചെറുതായി വെളിച്ചമൊക്കെ ഉണ്ട്.

അവൾ ചുറ്റിനും കണ്ണോടിച്ചു. റൂം മുഴുവൻ ശൂന്യമാണ്... അവൾക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല. കയ്യിലും കാലിലുമൊക്കെ കയറുപയോഗിച് മുറുക്കെ കെട്ടിവച്ചിരിക്കുന്നു....

ആരെയൊക്കെയോ അവൾ വിളിക്കുന്നുണ്ട്... പക്ഷെ ശബ്ദം വെളിയിൽ പോണില്ല... വായിൽ ടേപ്പ് ഉപയോഗിച്ച് മൂടി വച്ചിരിക്കുന്നു.

ആരെങ്കിലും വരുമോയെന്നറിയാൻ അവളുറക്കെ മൂളാൻ തുടങ്ങി.

ഒരു റെസ്പോണ്ടും ഇല്ല.... അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി.

********************************

'""ഭായ്..... ആ പെണ്ണ് കണ്ണ് തുറന്നിട്ടുണ്ട്'""

അവിടുള്ള സിംഗരയുടെ സഹായി അയാളോട് പറഞ്ഞു.

സിംഗര : ഹമ്മ്.... അലി ഭായിയെ വിളിച്ചു

💬 Comments

View all comments