0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 909

പുറത്തേക്ക് നടന്ന് പോയി...

അലി : സിംഗര.....

സിംഗര ; ഭായ് .... ?

അലി : അവളുടെ ഫോൺ എവിടെ....

സിംഗര : അത് സ്വിച്ച് ഓഫ് ചെയ്ത് വച്ചിരിക്കുവാണ്...

അലി : ഹമ്മ്.... എന്നാൽ അതിലെ സിം ഊരി ആ ഫോൺ ഇങ് താ....

അയാൾ പറഞ്ഞ പ്രകാരം സിംഗര ആ ഫോണിലെ.സിം കാർഡ് ഊരി ഫോൺ അയാൾക്ക് കൊടുത്തു.

അലിയത് വാങ്ങി ഉള്ളിലേക്ക് തന്നെ പോയി. അവളുടെ വിരൽ ഉപയോഗിച്ച് ലോക്ക് തുറന്ന് അവളുടെ മുന്നിൽ വച്ചുതന്നെ ഫോട്ടോകൾ തിരയാൻ തുടങ്ങി.

'""" അതാണ്.... അതാണ് അവർ....

അവൾ ഒരു ഫോട്ടോ ചൂണ്ടി കാണിച്ചു.

അലി : ഇതോ....

'"" മ്മ്.... '"'

അലി ആ ഫോട്ടോ ഓപ്പൺ ചെയ്തു. അന്ന് ഹോട്ടലിൽ അവസാന ദിവസം എടുത്ത ഫോട്ടോ. അതിൽ പ്രിയക്കൊപ്പം രാജീവും രൂപയും മനുവും അഞ്ജുവും നിൽപ്പുണ്ട്...

അലി കണ്ണെടുക്കാതെ അഞ്ജുവിന്റെ ഫോട്ടോയെ ഒന്ന് നോക്കി...

അലി ; ഇതിൽ ആരാണ്......

''' ആദ്യത്തെ രണ്ടുപേർ....''"

അവൾ രാജീവിനെയും രൂപയെയും കാണുച്ചു കൊടുത്തു.

അലി : അപ്പൊ മറ്റു രണ്ടുപേരും.....

'"""' അത് അവരുടെ ഫ്രണ്ട്‌സ് ആണ്.... ഇവർ എപ്പോഴും ഒരുമിച്ചാണ്... മനുവും അഞ്ജുവും.... :'""

അലി : ഹമ്മ്..... ok.... എനിക്ക് കെട്ടേണ്ടത് കിട്ടി.... താങ്ക്സ് പ്രിയ....

''' ഇനി എന്നെ വെറുതെ വിട്ടുടെ.....''"

അലി : വിടാം.... വിടും..... ഞാനിതൊന്നു തീർത്തോട്ടെ....

അയാൾ അവളെ വശ്യമായോന്ന് നോക്കിയിട്ട് പുറത്തേക്ക് നടന്നു പോയി ഇനിയെന്തെന്നറിയതെ അവളും.

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

രാജീവിന്റെ കാർ മനുവിന്റെ വീട്ടിലേക്ക് വന്നുകയറി. വണ്ടിയുടെ ശബ്ദം കേട്ട് ആതി പുറത്തേക്ക് വന്നു.

ആതി : അഞ്ചുവേച്ചി............. ദേ ഈനാം പേച്ചിയും മരപ്പട്ടിയും വന്നു.................

അവൾ ഉള്ളിലേക്ക് നോക്കി വിളിച്ചു കൂകി. അത് കേട്ടാണ് അവർ കാറിൽ നിന്നും ഇറങ്ങിയത്.

രാജീവ് : ഡീ രൂപേ..... നിന്നെ ഈനാം പേച്ചിന്ന്.....

അവൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

രൂപ: ഹോ.... എന്റെ മനുഷ്യാ.... അപ്പൊ മരപട്ടി നിങ്ങളല്ലേ.....

രാജീവ് : ശരിയാണല്ലോ.....

💬 Comments

View all comments