Chapter Title : ?Game of Demons 8 [Demon king]
അവന്റെ കാലിലേക്ക് നല്ലൊരു തൊഴി വച്ചുകൊടുത്തു.
രാജീവ് : ആ...... എടി പോത്തെ ഹീൽ വച്ച ചെറുപ്പോണ്ട് ചവിട്ടല്ലെന്ന് നൂറുവട്ടം പറഞ്ഞിട്ടുണ്ട്....
രൂപ ; അവശ്യമില്ലാത്തത് പറയല്ലെന്ന് ഞാനും പറഞ്ഞിട്ടുണ്ട്....
രാജീവ് : സോറി ഡീ ചക്കരെ....
അവൻ അവളുടെ കവിളിൽ ലാളനയോടെ ഒരു പിച്ചു കൊടുത്തു.
ആതി ; അതേ..... എന്താ ഇന്നലേ രാത്രിന്ന് പറഞ്ഞില്ല ....
ആതി ഒരു കള്ള ചിരിയോടെ ചോതിച്ചു.
രൂപ : ദേ പെണ്ണേ.... രാവിലെ തന്നെ നീ വാങ്ങിക്കും ട്ടോ.... എന്തൊക്കെ അറിയണം....
ആതി : ഹും ഹും..... എന്താ രൂപേച്ചി.... സംഭവം A യാണോ......
രാജീവ് : അല്ല B യാ.....
ആതി : മ്മ്....മ്മ്.... മനസ്സിലായി.....
അവൾ അവരെ നോക്കി ആക്കിയ ഒരു ചിരി ചിരിച്ചു.
രാജീവ് : നിന്റെ കെട്ടൊന്ന് കഴിഞ്ഞോട്ടെ മോളെ.... അന്റേം അന്റെ കെട്ടിയോന്റേം റൂമിൽ പന്നിപ്പടക്കം പൊട്ടിക്കും ഞാൻ.... ഹാ.......
അത് കേട്ട് രൂപ പൊട്ടി ചിരിച്ചു... ആതി ചുണ്ടും കൂർപ്പിച് അവനെ നോക്കി. ഈ സമയം തന്നെ അഞ്ജുവും അമ്മയും പുറത്തേക്ക് വന്നു.
'അമ്മ : നിങ്ങളെന്താ അവടെ നിക്കണേ.... ഉള്ളിലോട്ട് കേറുന്നില്ലേ.....
രാജീവ് : ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല അമ്മേ.... ഈ മാഡത്തിന്റെ സംസാരം ഒന്നു തീരണ്ടേ.... അതാണ്....
'അമ്മ : ആഹ്.... അവളുടെ വായടഞ്ഞിട്ട് നിങ്ങൾ കേറിയത് തന്നെ.....
രാജീവ് : 'അമ്മ വന്ന് നമ്മളെ രക്ഷപ്പെടുത്തി രൂപേ.....
അവൻ ആതി നോക്കി കളിയാക്കുന്ന പോലെ പറഞ്ഞു. രൂപയും അത് കേട്ട് ചിരിച്ചു.
ആതി : പോടാ കൊരങ്ങ........
അതും പറഞ്ഞു അവന്റെ പിറത്തേക്ക് നല്ലൊരടിയും വച്ചുകൊടുത്ത് ആതി ഉള്ളിലേക്ക് ഓടി... പോകും വഴിയൊന്ന് തിരിഞ്ഞു നോക്കി കൊഞ്ഞനം കുത്തിയിട്ട് ഉള്ളിലേക്ക് തന്നെ ഓടിപ്പോയി.
രാജീവ് : എന്താ അമ്മേ കഴിക്കാൻ....
അഞ്ചു : ഹോ.... എന്റെ ഏട്ടാ.... വേറൊന്നും ചോയ്ക്കാൻ ഇല്ലേ.....
രാജീവ് : അതൊക്കെ രണ്ടാമത് ചോതിക്കാം.... എന്താ ഉള്ളെ....
അഞ്ചു : ഇഡലി....
രാജീവ് :എന്തോന്ന്....
അഞ്ചു: ഇഡലി...... കേട്ടിട്ടില്ലേ.....
രാജീവ് : അമ്മയല്ലേ
💬 Comments
View all comments