0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 924

വിഷമം കാണുമ്പോൾ എല്ലാവരുടെ ഉള്ളവും നീറി പുകയുകയായിരുന്നു ആതി സ്റ്റെപ്പ് കയറി അഞ്ജുവിന്റെ മുറിയിലേക്ക് പോയി.

'അമ്മ :ഇന്റെ കുട്ടിക്ക് വല്ലോം പറ്റോ മാമേ...

നിറകണ്ണുകളോടെ അമ്മയത് പറഞ്ഞപ്പോൾ അദ്ദേഹത്തിന് തിരിച്ചുപറയാൻ വാക്കുകൾ ഇല്ലായിരുന്നു.

'"" ശിവ ക്ഷേത്രത്തിൽ പായസവും നെയ്വിളക്കും സമർപ്പിക്കണം... '""

'അമ്മ : ശരി മാമേ...

'"" ബാക്കിയൊക്കെ ദൈവനിയോഗപോലെ....."''"

അത്രയും പറഞ്ഞ് അദ്ദേഹം അൽപ്പനേരം കണ്ണുകളടച്ചു പ്രാർത്ഥിച്ച ശേഷം കവടിയും പലകയും തിരിച്ച് സഞ്ചിയിലേക്ക്തന്നെ വച്ചു.

രാജീവ് ആകെ വിഷമത്തിൽ ആണ്.... ആപത്തുകൾ മനുവിന്റെ ജീവിതത്തിൽ ഒരു പൊതുവായ കാര്യമാണ്.... അതൊന്നും അവന്റെ ജാതകത്തിൽ മൃതു ദോഷം ഉണ്ടാക്കതക്കവണ്ണം ശക്തർ അല്ല....

പക്ഷെ ഇപ്പോഴത്തെ സ്‌ഥിതി ആകെ മാറിയാണിരിക്കുന്നത്... എന്തൊക്കെ പറഞ്ഞാലും വരാൻപോകുന്നകുത് കൊടുകാറ്റാണ്.....

ഇത്രയും നേരം ഒരു വരിപോലും പിഴക്കാതെ പറഞ്ഞ മുത്തശ്ശന്റെ അവസാന വാക്കുകൾ തള്ളിക്കളയാൻ സാദ്ധ്യമല്ല.

രാജീവ് : രൂപേ.... നീ അഞ്ജുവിന്റെ അടുത്തേക്ക് പൊയ്ക്കോ....

അവൻ രൂപയോട് പറഞ്ഞു. അവൾ മുകളിലേക്ക് പോയി.

അദ്ദേഹത്തിന്റെ എല്ലാ സാധാനങ്ങളും എടുത്ത ശേഷം അവിടുന്നെഴുന്നേറ്റു.

'""" രാധേ.....'"""""

'അമ്മ : പറയു മാമേ......

'""" പ്രാർത്ഥന വേണം.... കരുതൽ വേണം..... സംഹാരശേഷി ഉള്ളവനാണെങ്കിലും അവനുമൊരു മനുഷ്യനാണ്.... '""""

'അമ്മ : ശരി മാമേ പ്രാർത്ഥിച്ചോളാം....

'""" എന്ന ഇനി ഞാൻ നിൽക്കുന്നില്ല.... ഇറങ്ങാ.... '""

'അമ്മ : ഇത്ര പെട്ടന്നൊ.....ഉച്ച ഭക്ഷണം കഴിച്ചിട്ട് പോകാം മാമേ....

'"""'' വേണ്ട രാധേ... എല്ലാം പിന്നൊരു ദിവസമാകാം.... '""""

അദ്ദേഹം സ്നേഹപൂർവം അമ്മയുടെ ക്ഷണത്തെ നിരാകരിച്ചു.

'അമ്മ : എന്നാൽ ഒന്ന് നില്ക്കു മാമേ.....ഞാനിപ്പോ വരാം.....

അമ്മയോടി ഉള്ളിലേക്ക് പോയി. എന്നിട്ട് വേഗം പിറത്തേക്കും വന്നു.

രാധമ്മ അദ്ദേഹത്തിന്റെ കയ്യിൽ 2000 ത്തിന്റെ ഒരു നോട്ട് വച്ചുകൊടുത്തു.

'""" എന്താ കുട്ടിയെ ഇത്...... ഇതൊന്നും വേണ്ട.....'"""

'അമ്മ ': കയ്യിലിരിക്കട്ടെ മാമേ..... ആവശ്യം കാണും....

'""" നീ ഈ വൃദ്ധനെ പിക്ഷക്കാരൻ ആക്കാണോ....

'അമ്മ : അയ്യോ.... അങ്ങനൊന്നും പറയല്ലേ മാമേ.... ഇത് മാമക്ക് വേണ്ടെങ്കിൽ ഏതെങ്കിലും പുണ്യ ക്ഷേത്രത്തിൽ വഴിപാട് കഴിച്ചോളൂ.....

💬 Comments

View all comments