Chapter Title : ?Game of Demons 8 [Demon king]
മുട്ടയിൽ കലർത്തി നല്ല മനോഹരമായി ഒരു ഓംപ്ലേറ്റ് ഉണ്ടാക്കി... കണ്ടാൽ തന്നെ ആരും കൊതിക്കുന്ന ഓംലെറ്റ്...
'അമ്മ : അവളെ കുക്കിങ് പഠിപ്പിച്ചത് ഞാനാ.... അപ്പൊ പിന്നെ മോശം ആവോ....
രാജീവ് : ആഹാ.... അമ്മയാണോ ആ പുണ്യം ചെയ്തേ.... ഓംപ്ലേറ്റിന്റെ ഭംഗി കണ്ട് അച്ഛൻ ചോറിന്റെ ഉരുളയിൽ കൂട്ടി കുഴച് കണ്ണുകൾ അടച് വായിൽ വച്ചതാ... അപ്പൊ തന്നെ അത് തുപ്പിയും കളഞ്ഞു.
സമീറ : എന്തിന്....
അവൾ അഖാംഷയിൽ ചോതിച്ചു.
രാജീവ് : എന്റെ അമ്മേ.... ഈ കടൽ വെള്ളം കുടിച്ചാൽ എങ്ങനെയിരിക്കും....?
'അമ്മ : ഉപ്പ് കയ്ച്ചു തുപ്പികളയും....
രാജീവ് : ആഹ്.... അത് തന്നെ ഉണ്ടായേ.... മരുമോൾ ഉണ്ടാക്കിയ മുട്ടയിൽ രണ്ട് ചാക്ക് ഉപ്പായിരുന്നു......
അത് കേട്ട് അവിടുള്ള എല്ലാവരും രൂപയെ നോക്കി ചിരിച്ചു. അവൾ ചമ്മി നാറി തല താഴ്ത്തി.
രാജീവ് : തീർന്നില്ല... ഞാൻ പുറത്തായിരുന്നു... തിരിച്ചു വന്നപ്പോ 'അമ്മ പറഞ്ഞു. ' സ്നേഹനിധിയായ ഭാര്യ നിനക്ക് ഓംപ്ലേറ്റ് ഉണ്ടാക്കി വച്ചിട്ടുണ്ട് തന്നിട്ട് പോകാൻ.... ' ഞാനും ഒന്നും നോക്കാതെ അതിന്ന് ഒരു വലിയ പീസ് എടുത്ത് വായിൽ ഇട്ടു... ഹോ... എന്റെ അമ്മേ.... തലയൊക്കെ അവിടെത്തന്നെ ഉണ്ടോന്ന് എനിക്ക് തോന്നി..... അത്രക്ക് പെരിപ്പ്....
അവന്റെ സംസാരം അവരുടെ ചിരിയുടെ ആക്കം കൂട്ടി.
രാജീവ് ; തീർന്നില്ല.... എന്നിട്ട് ആ മുട്ട നമ്മുടെ ചിന്നുന് ഇട്ടുകൊടുത്തു( പൂച്ച )....... അത് കുറച്ചുകഴിച്ചപ്പോ അവൾക്ക് രണ്ട് പിടച്ചിൽ ആയിരുന്നു. പിന്നെ എന്നെ ഒരു നോട്ടം നോക്കി.... ഹോ.... എന്റെ അമ്മേ....
💬 Comments
View all comments