0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 866

വീണില്ല.

സമീറ : ഹാലോ.....

സമീറ വിരൽ ഞൊടിച് അഞ്ജുവിനെ വിളിച്ചു.

അഞ്ചു : ആഹ്....

സമീറ : ഇത് ഏത് ലോകത്ത മാഷേ....

അഞ്ചു : ഏ....

സമീറ : ഹാ.... അപ്പൊ ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ....

അഞ്ചു : ഇ.. ഇല്ല....

സമീറ : എന്താ ഹണി മൂൺ പോകണ്ട എന്ന ചോദിച്ചത്....

അഞ്ചു : ഹാ....പോണം....

സമീറ : എപ്പൊ...

അഞ്ചു : പിന്നെ.....

സമീറ : മനുവേ.... ഇതിന്റെ കിളി പോയിന്നാ തോന്നുന്നെ...

മനു : എന്താ അഞ്ചു പറ്റിയെ....

അഞ്ചു : ഏയ്‌.... ഒന്നുല്ല ഏട്ടാ....

സമീറ : എന്തായാലും ഞാനുമുണ്ട് ഹണി മൂണിന്....

മനു : അത് പ്രത്യേകം പറയാൻ ഉണ്ടോ....

അവന്റെ വാക്കുകൾ അവിശ്വസിനീയമായി അഞ്ചു കേട്ടു. ആതിക്കും ആകെ ഞെട്ടൽ ആയി.

""' അപ്പൊ... അപ്പൊ...ഏട്ടനും അവളെ ഇഷ്ടമാണോ.... എന്നെ ചതിക്കാൻ ഏട്ടന് എങ്ങനെ മനസ്സ് വന്നു. ''"

അവൾ മനസ്സിൽ കരുതി. മുഖത്തെ സങ്കടം മറക്കാൻ അവൾ നന്നേ കഷ്ട്ടപ്പെട്ടു. അവരാരും കാണാതെ ചുരിതാറിന്റെ ഷാളിൽ ഈറനണിഞ്ഞ കണ്ണുകൾ തുടച്ചു.

മനു : ഏതായാലും ഈ വർഷം വേണ്ട... 2019 അത്ര നല്ല വർഷം അല്ല....

രാജീവ് : ശരിയാ... അടുത്ത വർഷം പോകാം...2020 യാത്ര പോകാൻ പറ്റിയ സമയം ആണെന്ന കാണിയാൻ പറഞ്ഞേ....

മനു : ഹമ്മ്.... 2019ൽ നമ്മുടെ പല പദ്ധതികളും പാളിപ്പോയിട്ടുണ്ട്.... അതൊക്കെ 2020ൽ നടത്തണം.....

സമീറ : അതൊക്കെ പോട്ടെ.... നീ ഇനി ബോക്സിങിലേക്ക് തിരിച്ചില്ലേ.....

മനു : ഏയ്‌.... ഈ സ്റ്റേജിൽ ചെകുത്താൻ കളിച്ച് മടുത്തടി.... ഇനി അച്ഛന്റെ ഷോപ്പ് റീ ഓപ്പൺ ചെയ്യണം... പിന്നെ സൗകര്യം പോലെ ഒരു ബോക്സിങ് സ്കൂളും തുടങ്ങണം....

രാജീവ് : സ്കൂളിന് എന്റെ പേര് വച്ചോ.... ബെസ്റ്റ് ആയിരിക്കും....

രൂപ : അതിന് ഏട്ടൻ തുടങ്ങാൻ പോകുന്നത് ബോക്സിങ് സ്കൂൾ ആണ്... അല്ലാതെ മൃഗ ശാല അല്ല....

രൂപ പറഞ്ഞത് കേട്ട് മനു പൊട്ടിച്ചിരിച്ചു.

മനു : നിന്റെ പേരൊക്കെ ഇട്ടാല് അത് എപ്പോ പൊട്ടിന്ന് പറഞ്ഞ പോരെ.... അല്ലെ ആതി....

മനു ആതിയെ നോക്കി പറഞ്ഞു.

ആതി : അ.. ആ.....

അവൾ അധികം സുഖമില്ലാത്ത ഒരു മറുപടി നൽകി.അഞ്ജുവിനെ പോലെ അവളും ആകെ ഡൾ ആയിരുന്നു.

മനു : എന്താ ചേച്ചിയും

💬 Comments

View all comments