0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 867

അനിയത്തിയും പതിവില്ലാത്ത സൈലന്റ് ആണല്ലോ....

മനു അവരെ നോക്കി പറഞ്ഞു.

സമീറ : ഞാനും വന്നപ്പോ മുതൽ ശ്രദ്ധിക്കുന്നതാ.... നീ ഇവരെ കുറിച്ചു പറഞ്ഞത് വച്ചു നോക്കുമ്പോൾ ആ ആൾക്കാരെ അല്ല ഇവർ....

അമ്മ : എന്താടി രണ്ടും മിണ്ടാതെ ഇരിക്കുന്നെ....

എല്ലാവരും അവരുടെ നേരെ ചോത്യം ഉയർത്തി.എന്ത് പറയണം എന്നറിയാതെ അവർ തല താഴ്ത്തി നിന്നു.

'അമ്മ : രണ്ടിന്റെ നാവിൽ നാക്കില്ലേ.... എന്റെ മോളെ... എന്റെ ഓർമ വച്ച നാൾ മുതൽ അഞ്ചു മിണ്ടതിരുന്ന് വല്ലപ്പോഴും കണ്ടിട്ടുണ്ട്... പക്ഷെ ആതി ഒരാളോട് മിണ്ടതിരിക്കുന്നത് ആദ്യമായാണ്...

സമീറ : ആണോ ആതി.....

സമീറ അവളെ നോക്കി ചോതിച്ചു. പക്ഷെ അവരിൽ.രണ്ടുപേർക്കും ഉത്തരം ഇല്ലയിരുന്നു.

സമീറ : ഞാൻ വന്നത് ഇഷ്ട്ടമാവതെ ആണോ.....

അഞ്ചു : ഏയ്‌.... അതൊന്നും അല്ല....

അഞ്ചു കഷ്ടപ്പെട്ട് സമീറക്ക് മറുപടി നൽകി.

സമീറ: ദേ രണ്ടും ഇങ് നോക്കിക്കേ... നമ്മൾ ഇനി എന്നും കാണേണ്ടതാണ്... അതുകൊണ്ട് മര്യാദക്ക് മിണ്ടിയും പറഞ്ഞും ഇരുന്നോ....

സമീറ അവരെ നോക്കി തമാശ രൂപേണ പറഞ്ഞു.പക്ഷെ അതൊരു ഭീഷണി സ്വരമായണ് അവരുടെ കാതുകളിൽ കേട്ടത്.

സമീറ : നമ്മുടെ നാട് എത്ര പെട്ടന്നല്ലേ വളരുന്നെ....

മനു : ഹമ്മ്.... ഞാൻ വന്നപ്പോ ഇതെന്റെ നാടാണോ എന്ന് തോന്നിപ്പോയി... അത്രക്ക് മാറ്റം....

സമീറ : എന്നാലും ചില സ്ഥലം കാണുമ്പോൾ പഴയതൊക്കെ ഓർമ വരും. സ്കൂൾ , കോളേജ് .... കറങ്ങാൻ പോക്ക്.... ഹോ... അന്നൊക്കെ എന്ത് രസമായിരുന്നു അല്ലെ.....

മനു : ഹമ്മ്....

സമീറ : നിനക്കറിയോ... നീ പോയപ്പോ ഞാനും രജീവും ആദിയും ഒക്കെ എത്ര വിഷമിച്ചു എന്ന്.....

മനു : ഹമ്മ്....എനിക്കറിയാ സമീറ... ചില വിഷമങ്ങൾ നിന്നെയും ആദിയെയും രാജീവിനെയും എല്ലാം കുറച്ചു കാലത്തേക്ക് എന്നിൽ നിന്നും അകത്തി...

സമീറ : ആദിയുടെ മരണ ദിവസം ഞാൻ ഓടിപ്പാഞ്ഞു വന്നപ്പോ നിന്നെ ഒരുപാട് നോക്കി... ഒരു നോക്ക് കാണാൻ... പക്ഷെ അന്നും നീ ഓടി കളഞ്ഞല്ലോ....

അത് പറയുമ്പോൾ സമീറയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

'അമ്മ : പോട്ടെ മോളെ..... അതൊക്കെ ആലോചിച്ചാൽ പിന്നേം വിഷമമാകും...

സമീറ : ഹമ്മ്.... എന്നാലും അവസാനം ഇവനെ എന്റെ കയ്യിൽ കിട്ടിയല്ലോ....

സമീറ മനുവിനെ നോക്കി പുഞ്ചിരിച് പറഞ്ഞു. ആ വാക്കുകൾ അഞ്ജുവിന്റെ സിരകളിൽ ചൂട് പിടിപ്പിച്ചു.

'അമ്മ : അല്ല മോളെ....

💬 Comments

View all comments