Chapter Title : ?Game of Demons 8 [Demon king]
രാജീവ് : ഹമ്മ്.....
രൂപ :; എനിക്കെന്തോ പേടിയാവുന്നു...
രാജീവ് : എന്താടി....
രൂപ : അല്ല.... മുത്തശ്ശൻ പറഞ്ഞത് ഓർത്തിട്ട്...
രാജീവ് : ഒന്നുമില്ലടി.... മനുവിനെ നിനക്കാറിയില്ലേ....
രൂപ : എന്നാലുമേട്ടാ....
രാജീവ് ; നീ പേടിക്കണ്ടാ.... ഞാനുള്ളപ്പോ അവനൊന്നും പറ്റില്ല....
രൂപ : അതേനിക്കറിയ ഏട്ടാ.... ന്നാലും... മനസ്സിന് ഒരു സുഖമില്ല....
രാജീവ് ; ധൈര്യമായിരിക്ക്.... ഒന്നും പറ്റില്ല...
അവൻ അവളുടെ തലമുടിയിൽ തഴുകികൊണ്ട് പറഞ്ഞു.
രൂപ ; മനുവേട്ടനും ഏട്ടനും ഞങ്ങളോട് എന്തെങ്കിലും മറക്കുന്നുണ്ടോ....
രാജീവ് : എന്ത് മറക്കാൻ....
രൂപ : ഒന്നുല്ല ഏട്ടാ.... അങ്ങനെ തോന്നി...
രാജീവ് ; നീയൊരോന്ന് ആലോചിച്ചു കൂട്ടി അവളെകൂടി ടെൻഷൻ അടിപ്പിക്കണ്ട...
രൂപ : ഹമ്മ്....
രാജീവ് : അഞ്ചു എന്തിയെ....
രൂപ : റൂമിൽ ഉണ്ട്.... പാവം ... നല്ല കരച്ചിലാ.... ഒന്നും കഴിക്കുന്നുമില്ല....
രാജീവ് ; കഴിച്ചില്ലേ....
രൂപ : ഇല്ലേട്ടാ...
രാജീവ്: ഞാൻ പോയ്നോക്കിട്ടു വരാ....
അതും പറഞ്ഞ് രാജീവ് അവളുടെ മുറിയിലേക്ക് പോയി.
രൂപ കൂടെ പോവനൊരുങ്ങിയതും അവളുടെ ഫോൺ ബെല്ലടിച്ചു. അതെടുത്ത് അവൾ പുറത്തേക്ക് പോയി.
......
രാജീവ് മുറിയിൽ കേറിച്ചെല്ലുമ്പോൾ അവിടെ ആതിയും ഇരിപ്പുണ്ടായിരുന്നു.
രാജീവ് : ആതി.....
ആതി : എന്താ ഏട്ടാ....
രാജീവ് : നീ കഴിച്ചോ...
ആതി ; ചേച്ചി വന്നില്ലല്ലോ.... അതോണ്ട്...
രാജീവ് ; നീ പോയി കഴിക്ക്...
ആതി : ക്ക് വേണ്ടെട്ടാ..... ചേച്ചി കഴിക്കാതെ ഇങ്ങനെ ഇരിക്കുമ്പോൾ ഞാനെങ്ങനെ കഴിക്കാ.....
രാജീവ് ; നീ താഴേക്ക് പൊയ്ക്കോ.... ചേച്ചിയെ ഞാൻ കൊണ്ടുവരാ.... ചെല്ല്....
ആതി മുറിയിന് വെളിയിൽ പോയി. അഞ്ചു ആകെ കരഞ്ഞു തളർന്നാണ് ഇരിക്കുന്നത്.
രാജീവ് ; മോളെ....
അവൾ അവന്റെ മുഖത്തേക്ക് നോക്കി.
അഞ്ചു : രാജിവെട്ടാ.... ഇന്റെ ഏട്ടൻ.....
ഇടറിയ ശബ്ദതാൽ അവൾ പറഞ്ഞു.
രാജീവ്: എന്താടി ഇത്.... ഇങ്ങനെ കിടന്ന അവൻ സഹിക്കോ....
അഞ്ചു : ഞാൻ കാരണം ഏട്ടൻ വല്ലോം പറ്റോ...
രാജീവ് : ദേ പെണ്ണേ.... എന്റെ വായിന്ന് വല്ലോം
💬 Comments
View all comments