0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 947

കേൾക്കും ട്ടൊ...

അഞ്ചു : ഏട്ടനെ വിളിച്ചിട്ട് കിട്ടുന്നുമില്ല...

രാജീവ് : എടി പെണ്ണേ അവിടെ റെയ്ഞ്ച് ഉണ്ടാവില്ല....

അഞ്ചു : നിക്ക് പേടിയാവണു....

രാജീവ് : ആഹ്.... ഇങ്ങനെ പോയ അവൻ എന്നെ കൊല്ലും......

അഞ്ചു ; എന്തിന്....

രാജീവ് : എന്റെ അഞ്ചുനേ നോക്കാൻ ഏല്പിച്ചിട്ട് പറ്റിനിക്കിട്ടില്ലേടാ തെണ്ടിന്ന് പറഞ്ഞിട്ട്....

അവൻ അവളെ ചിരിപ്പിക്കാൻ പറഞ്ഞു. എന്നാൽ അവളൊരു സുഖമില്ലാത്ത ചിരിയാണ് ചിരിച്ചത്.

രാജീവ് : ദേ.... അളിയനെ കൊണ്ട് ചീത്ത പറയിപ്പിക്കാതെ പോയി കഴിച്ചേ....

അഞ്ചു : നിക്ക് വേണ്ട....

രാജീവ് : ആഹ്..... ബെസ്റ്റ്.... അവനും രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ലാത്രേ.....

അത് കേട്ടപ്പോ കിടന്നിടത്തുനിന്ന് അവൾ ചെടി എഴുന്നേറ്റു.

അഞ്ചു : കഴിച്ചില്ലേ.... അതെന്താ...

രാജീവ് : അവൻ കഴിക്കാത്തതിന് നീ എന്തിനാ പെണ്ണേ വിഷമിക്കണേ....

അഞ്ചു: പിന്നെ വിഷമിക്കാതെ.... ഇന്റെ ഏട്ടൻ വിശന്നിരുന്നാ ഞാൻ സന്തോഷിക്കണോ...

രാജീവ്: ഹോ.... നമിച്ചു.... എന്റെ പൊന്ന് അഞ്ചു....
അവൻ നല്ല ബിരിയാണിയും തട്ടി കുമ്പയും വീർപ്പിച്ച് നടക്കുന്നുണ്ടാവും.... ഞാൻ ചുമ്മാ പറഞ്ഞതാ....

അഞ്ചു : അങ്ങനെ എന്നോട് ചുമ്മാ ഒന്നും പറയണ്ട...

രാജീവ് : ശരി.... ഒന്നും പറയുന്നില്ല... നീ വാ.... ഭക്ഷണം കഴിക്കാ... നേരം 4 മണിയായി...

അഞ്ചു : എനിക്ക് വേണ്ട... ഞാനേട്ടൻ വന്നിട്ടെ കഴിക്കു....

രാജീവ് : വാശി പിടിക്കല്ലേ മോളെ.... ഞാൻ അവനോന്നും കഴിച്ചില്ലാന്ന് പറഞ്ഞപ്പോ നീ എത്ര വിഷമിച്ചു.... അപ്പൊ നീയൊന്നും കഴിച്ചില്ലേൽ അവളെത്ര വിഷമിക്കും.....

ഒരു നിമിഷം ആലോചിച്ച ശേഷം അവൾ കഴിക്കാനായി എഴുന്നേറ്റു. അവളെ രാജീവ് താഴേക്ക് പറഞ്ഞയച്ചു.

രാജീവ് : താഴേക്ക് പൊയ്ക്കോ.... ആതിയും കഴിച്ചിട്ടില്ല.... അവൾ കഴിക്കാത്ത സ്ഥിതിക്ക് രൂപയും കഴിച്ചുകാണില്ല...

അഞ്ചു ; ഏട്ടൻ കഴിച്ചോ....

രജീവ് ; ഞാൻ ചായ കുടിച്ചു...

അഞ്ചു : അപ്പൊ ഏട്ടനും....

രാജീവ് : ഇല്ല... കഴിച്ചിട്ടില്ല...

അഞ്ചു : അതെന്താ...

രാജീവ് : നീ ഇങ്ങനെ വിഷമിച്ചു കിടന്നാൽ ആർക്കാടി സമാധാനമായി കഴിക്കാൻ പറ്റ....

അഞ്ചു : അയ്യോ.... ആരും

💬 Comments

View all comments