Chapter Title : ?Game of Demons 8 [Demon king]
കഴിച്ചില്ലേ....
രാജീവ് : ഇല്ലല്ലോ....
അഞ്ചു.: എന്ന വാ....
രാജീവ് ; നീ വിട്ടോ....ഞാൻ അളിയനെ ഒന്ന് വിളിക്കട്ടെ.....
അഞ്ചു.: ഹമ്മ്.....
അഞ്ചു താഴേക്ക് പോയി അപ്പോൾ തന്നെ രൂപ മുകളിലേക്ക് വന്നു.
രൂപ : രാജിവെട്ടാ....
രാജീവ്: ഹമ്മ്....
രൂപ : ഓഫീസിൽ നിന്ന് സാന്ദ്ര വിളിച്ചിരുന്നു...
രാജീവ് : സാദ്ര്യയൊ.... അതെന്താ പതിവില്ലാതെ....
രൂപ: ആ പ്രിയയില്ലേ....
രാജീവ് : ഏത് പ്രിയ....
രൂപ; ഓഹ്... അന്ന് മനുവേട്ടനെ ഡേറ്റിന് വിളിച് അഞ്ജുവുമായി കലിപ്പിലായവൾ...
രാജീവ്: ആഹ്.... ഇപ്പൊ പിടികിട്ടി....
രൂപ: അവളെ ആരോ കിട്ട്ണാപ്പ് ചെയ്തതെന്ന്....
അത് കേട്ടപ്പോൾ രാജീവ് ശരിക്കും ഞെട്ടി. പക്ഷെ വെളിയിൽ കാണിച്ചില്ല.
രാജീവ് : ആര്..
രൂപ : അറിയില്ല...
രാജീവ് : വേറെന്താ പറഞ്ഞേ..
രൂപ : രാവിലെ അവളുടെ റൂം തുറന്നു കിടക്കുന്നത് കണ്ടത്രേ....പിന്നെ സെക്യൂരിറ്റിയെയും കാണാനില്ല...cctv യും താനേ ഓഫ് ആയിപ്പോയി.
രാജീവ് : ഹമ്മ്.... നീ കഴിക്കാൻ പൊക്കോ.... ഞാൻ വന്നോളാ...
രൂപ : ആഹ്....
രൂപ താഴേക്ക് പോയി.
രാജീവ് ഫോൺ എടുത്ത് മനുവിനെ വിളിച്ചു. പക്ഷെ ഔട്ട് ഓഫ് കവേജ് ഏരിയ ആയിരുന്നു.
അപ്പോഴാണ് അവനൊരു കാര്യം ഓർമയിൽ വന്നത്...
സമീറ കൊടുത്ത വാച്ച്...
അവൻ ബ്ലൂടൂത്ത് എടുത്തിട്ട് അവനെ വിളിച്ചു.
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
മനു ജോലിയെല്ലാം തീർത്ത് തിരിച്ചു വരുകയായിരുന്നു. പെട്ടെന്ന് അവന്റെ വാച്ച് വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി.
മനു ബുള്ളെറ്റോരു സൈഡിൽ ഒതുക്കി ഹെഡ്സെറ്റ് ചെവിൽ കുത്തി കാൾ അറ്റൻഡ് ചെയ്തു.
'""' എവടെ മൈരേ...... '"''
എടുത്തതും തെറിയാണ് കേട്ടത്.
മനു : എന്താ അളിയാ.... കലിപ്പിലാണല്ലോ...
രാജീവ് : നിന്റെ ഫോണിൽ വിളിച്ചാൽ എന്താടാ കിട്ടാത്തെ....
മനു.; ഇവിടെ റെയ്ഞ്ച് ഇല്ലടാ...
രാജീവ്: എത്താറായോ....
മനു: ഇല്ലടാ.... ഇറങ്ങിയപ്പോ വഴുകി.... ഒരുപാട് വഴുകും....
രാജീവ് : എടാ അഞ്ചു നല്ല വിഷമത്തിലാ...
മനു; നീ സമാധാനിപ്പിക്കടാ....
രാജീവ് : എന്തായാലും നോക്കിയും കണ്ടുമൊക്കെ വാ.... ഇന്നെന്തായാലും ഞാനും രൂപയും പോണില്ല....
മനു: താങ്ക്സ് ഡാ അളിയാ...
💬 Comments
View all comments