Chapter Title : ?Game of Demons 9 [Demon king] [Climax]
പറ്റു....
രാജീവ്: അറിയിക്കണ്ടവരെയൊക്കെ അറിയിച്ചോ....
മനു: കുറച്ചു മുന്നേ അറിയിച്ചു.... ഇപ്പൊ എത്തും....
രാജീവ്: എന്റെ വീട്ടിലോ...
മനു: ആദ്യത്തെ റൗണ്ട് കണ്ട് കഴിഞ്ഞിട്ട് പോരെ അടുത്തത്.....
രാജീവ്: എന്താ പറഞ്ഞേ....
മനു: പട്ടി വട്ടം ചാടിന്ന്.....
രാജീവ്: ഭേഷ്......
മനു: അളിയാ.........
രാജീവ്: ഓഹ്.........
മനു: സോറി......
രാജീവ്: പോടാ ..........
ഇരുവരും പരസ്പ്പരം നോക്കിച്ചിരിച്ചു....
ഇടക്ക് നേഴ്‌സ് വന്ന് ഇഞ്ചക്ഷനും ഗ്ലുക്കോസും വേണ്ടുവോളം കൊടുത്തു...
ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് അഞ്ജുവും രൂപയും ആതിയും അമ്മയുമെല്ലാം എത്തി....
അവർ പ്രതീക്ഷിച്ചപോലെ എല്ലാവരും നല്ലോണം കരഞ്ഞിട്ടുണ്ട്....
കാഴ്ചയിൽ മനുവിന് കുഴപ്പമില്ലാത്തത് കൊണ്ട് എല്ലാരും രാജീവിന്റെ അടുത്തേക്ക് പോയി...
അഞ്ചു: എന്റെ ഈശ്വരാ.....
ചെറുതായി വണ്ടി മുട്ടിന്ന് പറഞ്ഞിട്ട് ഏട്ടന് മാത്രമെന്താ ഇങ്ങനെ പറ്റിയെ......'""'
അഞ്ചു ചോതിച്ചു....
രാജീവ് ഒന്നും മിണ്ടാതെ ഒന്ന് ചിരിച്ചു കാണിച്ചു...
അവൻ രൂപയെയും ആതിയെയും നോക്കി....
ഇരുവരും കരയുകയാണ്....
ഒന്നും മിണ്ടുന്നില്ല...
രാജീവ്: എന്താടി ഒന്നും മിണ്ടാതെ നിൽക്കുന്നെ....
അവരൊന്നും പറഞ്ഞില്ല.... ഇരുവരും രാജീവിനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി...
അവരെ എന്തുപറഞ്ഞ് അശ്വസിപ്പിക്കണമെന്ന് അവനറിയില്ലായിരുന്നു...
അൽപ്പനേരം സങ്കടം അടക്കി വച്ച് അതിന് സാധിക്കാതെ അഞ്ജുവും അവന്റെ നെഞ്ചിൽ വീണ് കരയാൻ തുടങ്ങി....
എല്ലാവരും അവനെ സ്നേഹിച്ചു കൊല്ലുകയായിരുന്നു...
മനു: അഞ്ചു.........
ഫ്രൂട്‌സ് കൊണ്ടുവന്നില്ലേ....
മനു വിളിച്ചു ചോതിച്ചു....
അവൾ രാജീവിൽ നിന്നുമകന്ന് മനുവിന്റെ അരികിലേക്കോടിപ്പോയി...
എന്നിട്ടാ നെഞ്ചിൽ കൈകൊണ്ടടിക്കുവാൻ തുടങ്ങി...
മനു: ആഹ്...... എടി തല്ലല്ലേ.....
അഞ്ചു: ഞാൻ പറഞ്ഞതല്ലേ....... പറഞ്ഞതല്ലേ ഞാൻ പോവുന്നില്ലാന്ന്....... ഇപ്പൊ കണ്ടോ....
അവൾ കരഞ്ഞുകൊണ്ട്
💬 Comments
View all comments