Chapter Title : ?Game of Demons 9 [Demon king] [Climax]
കഴിവുള്ളവന്റെ കൂടെയാണ്....
ഈ നിമിഷം മുതൽ അവന് കിട്ടുന്ന ഓരോ സെക്കണ്ടും നമ്മുടെ ജീവിൻ ആപത്തിലാക്കും...
നമ്മൾ പ്ലാൻ ചെയ്തു കഴിയുമ്പോഴേക്കും അവൻ നമ്മളെയും നമ്മുടെ സാങ്കേതത്തെയും ചുട്ടു ചാമ്പലാക്കും....
അലി അവൻ പറഞ്ഞതിനെ പറ്റി ഒരു നിമിഷം ആലോചിച്ചു.
അലി: ശരി.... എപ്പോൾ....
ജോണ്: രാവിലെ എന്തായാലും നടക്കില്ല.... ഇന്ന് രാത്രി...... രാത്രിയാണ് വേട്ട.....
ജോണ് അലിയെ നോക്കി ചിരിച്ചു....
അലി തിരിച്ചും....
ജോസും സിംഗരയും ശിവയും ഇതെല്ലാം കേട്ട് മിണ്ടാതെ നിന്നു...
അലി : ശിവാ.....
ശിവ അയാളുടെ അടുത്തേക്ക് വന്നു.
അലി : നിന്റെ കംപ്യൂട്ടറും മാറ്റ് സാധാനകളും സെറ്റ് ചെയ്യ്.....
ശിവ : സെറി സർ....
ശിവ വേഗം ബാഗ് തുറന്ന് തന്റെ കംപ്യൂട്ടറും സാധാനകളും സെറ്റ് ചെയ്യാൻ തുടങ്ങി.
അലി : സിംഗര.........
സിംഗര: ഭായ്....?
അലി : ഇവരെയൊക്കെ ഒരു മുറിയിൽ പൂട്ടിയേക്ക്....
അടികൊണ്ട് നിലത്തു കിടക്കുന്നവരെ ചൂണ്ടി പറഞ്ഞു.
ജോസ് : ഹാലോ..... ഭായ്.... നിങ്ങൾ എന്തിര് ഈ പറയണേ..... ഇവരെ പൂട്ടനോ.....
ഇവരെ വേഗം ഹോസ്പിറ്റൽ കാണിച്ചില്ലേൽ ഇവർ സ്വർഗം കാണുംട്ടാ....
ജോസ് അലിയുടെ നിർദേശത്തെ എതിർത്തു.
അലി : ജോസേ.....
ജോസ് : നിങ്ങള് എന്തര് പറഞ്ഞാലും നടക്കുലാ.... ഇതൊക്കെ നമ്മടെ പയ്യമാരാ....
ജോണ് : ഇവരെകൊണ്ടൊന്നും ഇനി ഒന്നിനും പറ്റില്ല.... ഇവരിനി ജീവിതകാലം മൊത്തം കട്ടിലിൽ കഴിയേണ്ടിവരും....
ജോസ് : അതിന്.... ഇവരെ കൊല്ലാനോ....
ജോണ് : അതേ......
ജോസ് അത് കേട്ട് ഞെട്ടി.
ജോസ് : ഡേയ്..... സിംഗരേ..... ഇമ്മാതിരി പരിപാടി നടക്കില്ലാട്ടാ... നമ്മളീ കേസ് ഒഴിയാ....
അലി : ആൾക്ക് 30 ലക്ഷം.....
അലി പറഞ്ഞു നിർത്തി.
ജോസ്; എന്തര്.....
അലി: തന്റെ മരിച്ച ഒരാൾക്ക് 30 ലക്ഷം വച്ച് 20 പേർക്ക് 6 കോടി.....
അയാൾ പറഞ്ഞത് കേട്ട് ജോസും അവന്റെ കൂടെ ഉള്ളവരും ഒരുമിച്ചു ഞെട്ടി..
ജോസ് : ഭായ്..................... നിങ്ങൾ എന്തര് പറഞ്ഞേ....
അലി : ജോസേ..... ഈ സ്ഥലത്തിന് എന്ത് വിലവരും.....
ജോസ് : ഇതെല്ലാം
💬 Comments
View all comments