Chapter Title : ?Game of Demons 9 [Demon king] [Climax]
കണ്ണുകളിൽ അവനോടുള്ള സ്നേഹത്തിന്റെ വെപ്രാളം മനു കണ്ടു...
മനു : ഒന്നുല്ലടാ.....
രാജീവ് : നിന്റെ ഫോണെന്താ ഓഫായേ.....
ഇന്നിപ്പോ വാച്ചും ഓഫ് ആണല്ലോ....
മനു ; വാച്ചിന്റെ ചാർജ് ഇന്ന് തീർന്നടാ....
രാജീവ് : അപ്പൊ ഫോണോ....
മനു: അതോഫായി....
രാജീവ്; എന്താടാ... വല്ല പ്രശനവും ഉണ്ടോ...
മനു ; ഒക്കെ പറയാ.... വാ...
അവർ ഉള്ളിലേക്ക് കയറി.
ആദ്യം കണ്ടത് ആതിയെ ആണ്...
ആതി : ചേച്ചി.................
ദേ ഏട്ടൻ വന്നേ...............
അവൾ ഉള്ളിലേക്ക് വിളിച്ചു കൂകി.
എന്നിട്ട് ഓടിപ്പോയി മനുവിനെ പുൽകി. ആ കെട്ടിപിടിത്തതിന് വല്ലാത്ത ബലം ഉണ്ടായിരുന്നു.
മനു : എന്നാടി കാന്താരി.....
അവളൊന്നും മിണ്ടിയില്ല.
മനു: ഡീ..... ആതി....
അവൻ അവളുടെ താടി പിടിച്ചു പൊക്കി.
ആ കണ്ണുകൾ നനഞ്ഞിരുന്നു.
മനു: എന്താ ആതി..... നീ എന്താ കരയണെ.....
മനു അവളുടെ കണ്ണ് തുടച്ച് പറഞ്ഞു.
ആതി : ഇന്നലെ വരാന്ന് പറഞ്ഞിട്ട് ന്നെ പറ്റിച്ചുല്ലേ.... കൊരങ്ങ......
മനു : അയ്യേ.... അതാണോ കരയണെ.....
ആതി: ഹമ്മ്......
മനു : സോറി ട്ടൊ....
ആതി : ചേച്ചി എന്തോരം കാരഞ്ഞുന്ന് അറിയോ....
മനു : എന്തിന്.....
രാജീവ് : അത് പറയാ... ആദ്യം പോയി അഞ്ചുനേ കണ്....
മനു വേഗം ആതിയെ വിട്ട് അഞ്ജുവിനെ കാണാൻ തിരിഞ്ഞു.
അപ്പോൾ തന്നെ അവൾ മുകളിൽ നിന്ന് ഓടി വരുന്നുണ്ടായിരുന്നു.
അവളുടെ മുഖം കണ്ട് മനു ആകെ തളർന്നു.
കരഞ്ഞുണങ്ങിയ കണ്ണിന്റെ സൈഡും അലംകോലമായി ചിതറിക്കിടക്കുന്ന മുടിയും.
അഞ്ചു ഓടിവന്ന് മനുവിന്റെ നെഞ്ചിൽ വീണു...
മനുവും അവളെ ചേർത്ത് പിടിച്ചു.
മനു : എന്താടി ഇത്...... നീ എന്താ ഇങ്ങനെ ഇരിക്കുന്നെ.....
അവളൊന്നും മിണ്ടിയില്ല.... അവളുടെ സങ്കടങ്ങൾ കരഞ്ഞു തീർക്കുകയായിരുന്നു.
അമ്മയും രൂപയും ആ സമയം അവിടേതിയിരുന്നു..
അവളുടെ കരച്ചിൽ കണ്ട് മനു ദേഷ്യത്തോടെ രാജീവിന്റെ മുഖത്തേക്ക് നോക്കി.
മനു : എന്താടാ ഇവിടെ ഉണ്ടായേ.....
അവൻ ദേഷ്യത്തോടെ ചോതിച്ചു.അതിന് ഉത്തരം നൽകിയത് അമ്മയായിരുന്നു....
മുത്തശ്ശൻ വന്നതും പറഞ്ഞതുമെല്ലാം 'അമ്മ അവന് പറഞ്ഞു കൊടുത്തു....
💬 Comments
View all comments