Chapter Title : ?Game of Demons 9 [Demon king] [Climax]
അവൻ ഒന്നും മിണ്ടിയില്ല... കാരണം അതെല്ലാം പച്ചയായ സത്യം ആയിരുന്നല്ലൊ....
മനു: അഞ്ചു.....
അവൻ സ്നേഹത്തോടെ വിളിച്ചു.
അവൾ പതിയെ അവനെ നോക്കി.
കണ്ണൊക്കെ കലങ്ങി ചുവന്നിരുന്നു.
മനു: നമുക്ക് കുറച്ചുനേരം ഒറ്റക്കിരുന്നാലോ....
അഞ്ചു: ഹമ്മ്....
അവളൊന്ന് മൂളുക മാത്രം ചെയ്തു.
അവൻ അവളെ കൂട്ടി ആതിയുടെ മുറിയിലേക്ക് നടന്നു. പോകും മുമ്പ് അവന്റെ കയ്യിൽ വാച്ചും പിന്നെ ഫോണും രാജീവിനെ ഏൽപ്പിച്ചു.
മനു : അളിയാ.... ഇതൊന്ന് കുത്തിയിടടാ....
രാജീവ് അത് വാങ്ങിച്ചു.
അവർ നേരെ റൂമിൽ കേറി വാതിലടച്ചു.
അവനൊന്നും മിണ്ടിയില്ല. അവളെ കൂട്ടി നേരെ ബെഡിൽ കിടന്നു. അഞ്ജുവും അവന്റെ നെഞ്ചിൽ തലവച്ചു കിടന്നു.
അൽപ്പനേരം ഇരുവരും മിണ്ടിയില്ല. അവന്റെ ചൂട് അവളുടെ മനസ്സിന് നേരിയ ആശ്വാസം നൽകി.
എന്നാൽ മനുവിന് നേരെ മറിച്ചായിരുന്നു...
ഒരു രാത്രി കാണാതിരുന്നപ്പോൾ അവളുടെ അവസ്ഥ ഇത്രക്ക് പരിതാപകരം ആണെന്ന് ഓർത്ത്....
കാര്യമെന്തെന്ന് അവൾക്കിനിയും അറിയില്ല...
ഒരു പക്ഷെ അറിഞ്ഞാൽ എന്താകും അവസ്ഥ....
അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു.
മനു: അഞ്ചു.........
അവൻ അവളെ വിളിച്ചു.
അഞ്ചു: ഹമ്മ്......
അവൾ മൂളുക മാത്രം ചെയ്തു. ആ ശബ്ദം പോലും തളർന്നിരുന്നു.
മനു: എന്താടി ഇങ്ങനെ.....
അഞ്ചു: നിക്ക് പേടിയാണ് ഏട്ടാ.....
മനു: എന്തിന്.....
അഞ്ചു: മുത്തശ്ശൻ പറഞ്ഞ കാര്യം സത്യവോന്ന് ഓർത്തിട്ട്....
മനു: സത്യയാ എന്താ..... എന്റെ അഞ്ചുട്ടിക്ക് ഒന്നും വരില്ലല്ലോ.....
അഞ്ചു: അങ്ങനെ പറയല്ലേ ഏട്ടാ..... ഏട്ടന് വല്ലോം പറ്റിയാ ഞാനും ചാകും......
അതും പറഞ്ഞ് അവൾ പൊട്ടികരയാൻ തുടങ്ങി...
അവന്റെ മനസ്സ് കൂടുതൽ കൂടുതൽ നീറുകയായിരുന്നു.
മനു: അങ്ങനൊന്നും പറയല്ലേ അഞ്ചു.... അത് കേൾക്കുമ്പോൾ തന്നെ വല്ലാത്ത വേദനയാ.....
അഞ്ചു: ഞാൻ കാരണം ഏട്ടന്റെ ജീവൻ വരെ ആബത്തിൽ ആയല്ലേ.....
മനു: നീ എന്റെന്ന് വാങ്ങും ട്ടൊ..... നീ ഇല്ലെങ്കിൽ ഇന്നീ ജീവൻ ഉണ്ടോടി.....
അഞ്ചു: എന്നെ വിട്ട് പോവില്ലല്ലോ....
മനു: പോവേ.... എവടക്ക്.....
അഞ്ചു: എങ്ങോട്ടും.....
മനു: ഞാനെവടെ പോവാനാ..... ഞാനിവിടെ എന്റെ അഞ്ചുന്റെ ഒപ്പം കാണും.... എന്നും.....
അഞ്ചു: സത്യല്ലേ.....
മനു:
💬 Comments
View all comments