Chapter Title : ?Game of Demons 9 [Demon king] [Climax]
ആടി പോത്തെ.....
അവൾ നെഞ്ചിൽ നിന്നും തല മുകളിലേക്ക് കൊണ്ടുവന്ന് അവന്റെ ചുണ്ട് കവർന്നെടുത്തു.
അവൻ തിരിച്ചും... അവരുടെ ചുംബനത്തിന് കണ്ണീരിന്റെ രുചി ഉണ്ടായിരുന്നു....
മനു അവളെ മുറുക്കെ കെട്ടിപ്പിടിച്ചു....
അഞ്ചു തിരിച്ചും....
ഇരുവരും സ്വയം മാറന്നു....
സമയത്തിന്റെ പോക്കും പുറമേയുള്ളവരെയും എല്ലാം അവർ മറന്നു.
മനു കട്ടിലിൽ ചരിയിരുന്ന് അഞ്ജുവിനെ തന്റെ മടിയിൽ തലവച്ചു കിടത്തിച്ചു...
ആ മുഖത്തെ ദുഃഖവും കണ്ണീരും മായുന്നത് അവൻ കണ്ടു....
അവൻ അവളുടെ തലമുടിയിൽ വത്സല്യ പൂർവം തലോടി...
അവളുടെ അലംകോലമായ മുടിയിഴകൾ വകഞ്ഞു ശരിയാക്കി.
അഞ്ചു അവന്റെ മുഖത്തേക്ക്‌തന്നെ നോക്കിയാണ് കിടപ്പ്....
മനു: ഒരു ദിവസം കാണാതെ ആയപ്പോ എന്റെ പെണ്ണ് ആകെ മാറി.....
അവളൊന്നും മിണ്ടിയില്ല... അവൾ മറ്റേതോ ലോകത്ത് ആയിരുന്നു.
മനു: അഞ്ചു........ നീ ഞാൻ പറയണത് വല്ലതും കേൾക്കുന്നുണ്ടോ.....
അവൻ കുലുക്കി വിളിച്ചപ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് എന്തൊക്കെയോ ചിന്തകൾ കടന്നു പോകുന്നുണ്ടെന്ന് അവന് മനസിപ്പായി..
മനു: എന്താടി നിനക്ക് പറ്റിയെ......
അഞ്ചു: ഏട്ടൻ എന്നോട് വല്ലതും മറക്കുന്നുണ്ടോ.....
മനു: എന്ത് മറക്കാൻ........
അഞ്ചു: മുത്തശ്ശൻ പറഞ്ഞ പോലെ ........
മനു: ദേ.... വേണ്ടത്തതൊന്നും വിചാരിച്ചു കൂട്ടണ്ട....
അഞ്ചു: പക്ഷെ എനിക്കെന്തോ പേടിയവുന്നു.....
കാരണം മുത്തശ്ശൻ പറഞ്ഞത് മുഴുവൻ അത്രക്ക് സത്യം ആയിരുന്നല്ലോ.....
മനു: അവർക്കും തെറ്റ് പറ്റും അഞ്ചു..... തെറ്റ് പറ്റാത്ത മനുഷ്യർ ഉണ്ടോ....
അഞ്ചു: എന്നാലും ഏട്ടാ....... അന്ന് അവരെന്നെ.....
പറഞ്ഞു മുഴുമിക്കുമ്പോഴേക്കും മനു അവളുടെ വാ പൊത്തി.
മനു: അതൊന്നും ഓർക്കുക പോലും ചെയ്യരുത്.....
അത് നമ്മളെടുത്ത തീരുമാനം ആണ്....
ഇനി മുത്തശ്ശൻ പറഞ്ഞ പോലെ വല്ലതും വരുന്നുണ്ടെങ്കിലും അവരുടെ അവസ്ഥയും മറിച്ചായിരിക്കില്ല.....
അഞ്ചു: നമുക്ക് എവടേക്കെങ്കിലും പോയാലോ....
മനു: എവിടേക്ക്......
അവനൽപ്പം ദേഷ്യത്തോടെ ചോതിച്ചു...
അഞ്ചു: അറിയില്ല..... എവിടെയെങ്കിലും....
മനു : മുത്തശ്ശൻ പറഞ്ഞ പോലെ നടക്കൊന്ന് പേടിച്ചാണോ....
അഞ്ചു: ഹമ്മ്.....
മനു: ഹ ഹ ഹ ഹ ........
മനു ചിരിക്കാൻ തുടങ്ങി.
അഞ്ചു: ഞാൻ കാര്യമായിട്ട് പറഞ്ഞതാ...
മനു: ശരി..... അങ്ങനെ ആരെങ്കിലും
💬 Comments
View all comments