0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1050
വന്നെന്നിരിക്കട്ടെ..... എത്ര കാലം ഓടും.... അഞ്ചു: അതൊന്നും എനിക്കറിയില്ല.... എനിക്കെന്റെ അമ്മയെയും ആതിയെയും ഏട്ടന്റെയും ഒന്നും പറ്റാതെ അവസാനം വരെ കണ്ടാ മതി..... മനു അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. ആ മിഴികളിലൂടെ ചൂട് കണ്ണീരിന്റെ ഒരു തുള്ളി കനൽ പുറത്തേക്ക് ഒഴുകി. അവനത് തുടച്ചുകളഞ്ഞു. മനു: അഞ്ചുവിന് അറിയോ..... ഈ വീട്..... ഒരു കാലത്ത് ഇതെനിക്ക് സ്വർഗം ആയിരുന്നു..... പെട്ടെന്നൊരു നാൾ അത് ആകെ മാറി.... ഏതോ നരകത്തിൽ ഇരിക്കുന്നപോലെ.... എപ്പോഴും വീട്ടിലേക്ക് കേറാൻ കൊതിക്കുന്ന ഞാൻ വീട് കാണുന്ന പോലും പേടിയായി.... പിന്നൊരു ഒളിച്ചോട്ടം ആയിരുന്നു..... കൊറേ കൊല്ലം.... ആ വീട് ഇന്നെനിക്ക് വീണ്ടും സ്വർഗ്ഗമായി.... നീയും അമ്മേം ആതിയും ഒക്കെ വന്നപ്പോ... ഇതൊന്നും വിട്ട് എനിക്ക് എങ്ങോട്ടും പോവേണ്ട... നമ്മൾ ഇവിടെ താമസിക്കും....'""""
അഞ്ചു അവന്റെ കണ്ണിലേക്ക് തന്നെ നോക്കി. മനു: ഒളിച്ചോട്ടം നമ്മളെ ഭീരു ആക്കും.... നമ്മുടെ ധൈര്യം ചോർന്ന് പോകും.... പേടി കൂടും.... എനിക്ക് ജീവിതത്തിൽ ഇല്ലാത്തത് ശത്രുവിനോടുള്ള പേടിയാണ്..... ഞാനൊന്ന് ഉറപ്പ് പറയാം..... നിങ്ങൾക്കും ഒന്നും പറ്റില്ല..... എനിക്കും ഒന്നും പറ്റില്ല...... നമ്മൾ ജീവിക്കും പേടിക്കാതെ..... അത് ആരെ കൊന്നിട്ടയാലും......... അവൻ അവസാനം പറഞ്ഞത് കേട്ട് അഞ്ചു ഞെട്ടി എഴുന്നേറ്റു. '""' ഏട്ടാ....... എന്താ പറഞ്ഞേ.....'"""' അവൾ അത്ഭുതത്തോടെ ചോതിച്ചു. മനു അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. അഞ്ചു: ഏട്ടാ വേണ്ടാട്ടോ....... ഇനി ആരേം കൊല്ലേണ്ട..... ക്ക് പേടിയാ..... മനു: എന്തിന്...... അഞ്ചു: അറിയില്ല...... പക്ഷെ.... ഏട്ടൻ അങ്ങനൊന്നും ചെയ്യണ്ടാ..... മനു: എടി പെണ്ണേ ഞാൻ കണ്ടൊരേ ഒന്നും കൊല്ലില്ലാ.... അഞ്ചു: ആരേം കൊല്ലണ്ടാ..... എന്തിനാ അങ്ങനെ ചെയ്യുന്നേ.... മനു: ചിലപ്പോ അങ്ങനെ ആവണം അഞ്ചു...... അല്ലെങ്കിൽ ചവുന്നത് നമ്മളാകും..... അഞ്ചു: അതൊന്നും ഉണ്ടാവില്ല.... മനു : പിന്നെത്തിനാ നീ പേടിക്കുന്നെ..... അഞ്ചു: നിക്ക് പേടിയൊന്നും ഇല്ല.....
മനു: ഉറപ്പല്ലേ.... അഞ്ചു: ഹമ്മ്.. മനു: എന്നാ ഒന്ന് ചിരിച്ചേ.... വന്നപ്പോ തന്നെ എന്റെ പെണ്ണിന്റേം ആതിടേം കരഞ്ഞ മുഖാ കണ്ടേ... എനിക്ക് ആകെ നീറുന്നു.... അവൾ പതിയെ അവനെ നോക്കി

💬 Comments

View all comments