0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1051
ചിരിച്ചു. മനു: ഇതെന്തോന്ന് ചിരിയാടി പിശാജേ.... ഒന്ന് മനസ്സറിഞ്ഞു ചിരിക്കടി.... അത് കേട്ട് അവൾ ഒന്നുകൂടി നന്നായി ചിരിച്ചു... ആ ചിരിയിൽ അവളുടെ സങ്കടവും വിഷമാവുമെല്ലാം എങ്ങോ പോയി. മനു: ഹോ.... ഇപ്പോഴാ സമാധാനമായെ... എന്നാലും ഇങ്ങനെ കരയാൻ എങ്ങനെ പറ്റുന്നു നിനക്ക്..... അഞ്ചു: സത്യം പറഞ്ഞാൽ മുത്തശ്ശൻ പോയപ്പോ മുതൽ ഞാൻ കരയാൻ തുടങ്ങിയതാ... പിന്നെ ഏട്ടൻ രാത്രി എത്താത്തപ്പോ പേടി കൂടി... രാജീവേട്ടൻ രാവിലെ വരുന്ന് പറഞ്ഞപ്പോ എനിക്ക് സമാധാനം ആയി...'"" മനു ഒന്നും ചോദിച്ചില്ല... അവന്റെ കള്ളം സത്യമായിരുന്നോട്ടെന്ന് വച്ചു. മനു : പക്ഷെ എന്നിട്ടും നീ കരഞ്ഞല്ലോ.... ആ മുഖം കണ്ടാൽ അറിയാ.... അഞ്ചു: സത്യം പറഞ്ഞാ അപ്പൊ ചെറിയ ആശ്വാസം തോന്നി.... പക്ഷെ ഉള്ള് വല്ലാതെ വേദനിച്ചിരുന്നു.... ഏട്ടന് എന്തോ സംഭവിച്ചുന്ന് ആരോ ഉള്ളിന്ന് പറയും പോലെ.... പിന്നെ രാവിലെ വരാന്ന് പറഞ്ഞിട്ട് വൈകിയപ്പോ.... സഹിക്കാൻ പറ്റാത്തത് കൊണ്ടാ.... എനിക്ക് നല്ല പേടിയും ഉണ്ടാർന്നു.... മനു മറുത്തൊന്നും പറഞ്ഞില്ല... അവൻ അവളുടെ കയ്യിൽ പിടിച്ച് തന്റെ ദേഹത്തേക്കിട്ടു... ശേഷം ആ ചുണ്ടുകൾ കവർന്നെടുത്തു... അഞ്ജുവിന്റെ ആതിയും മനുവിന്റെ സ്നേഹവും ആ ചുംബനത്തിൽ ലയിച്ചു ചേർന്നു. അഞ്ചു തന്റെ കരങ്ങൾ മനുവിന്റെ ഷർട്ടിന്റെ ബട്ടണിലേക്ക് നീണ്ടു. അപ്പോൾ തന്നെ മനു ആ കയ്യിൽ പിടിച്ചു.
അഞ്ചു: ഹും ഹും..... എന്താ ഏട്ടാ.... മനു: ഒന്ന് പൊടി.... നേരോം കാലോം ഒക്കെ നോക്ക്... പുറത്ത് അവരൊക്കെ ഉണ്ട്.... അഞ്ചു: അയ്യട.... നേരോം കാലോം നോക്കുന്ന ഒരാള്.... മനു: എന്തേ... പിടിച്ചില്ലേ.... അഞ്ചു: ഹാ... അത്ര പിച്ചില്ല.... മനു: എന്നാലേ പിടിക്കണ്ട... പിന്നെ പല്ല് തേച്ചില്ലല്ലേ.... നാറുന്നു... അഞ്ചു: അതെങ്ങനെ... ഈ സാധനത്തെ നോക്കിയിരിപ്പല്ലയിരുന്നോ.... മനു: അതെന്താടി ഭക്ഷണാണോ.... ഭർത്താവ് വന്നേ ഭക്ഷണം കഴിക്കുന്ന് പറഞ്ഞ പോലെ ഞാൻ വന്നേ പല്ല് തേക്കുന്ന്..... അഞ്ചു: അത്ര പുണ്യാളൻ ഒന്നും ആവണ്ടാ.... നാറ്റം അവടേം ഉണ്ട്.... മനു: ആണോ.... അഞ്ചു: ആണ്... മനു: അച്ചോടാ..... ന്നാ വാ.... ഒരുമിച്ചു തേക്കാ.... അഞ്ചു: ഞാൻ തേക്കുല്ലാ.... മനു: മ്മ്....

💬 Comments

View all comments