Chapter Title : ?Game of Demons 9 [Demon king] [Climax]
നടക്കുന്നതെല്ലാം കാണുമ്പോൾ അവൻ ചിരിക്കാതിരിക്കുവാനും സാധിക്കുന്നില്ല...
മനു ഇല്ലാത്ത ഒരു ദിവസം ഈ വീട് നിശ്ശബ്ദമായിരുന്നു... അവൻ വന്ന് കേറി മണിക്കൂറുകൾക്കകം ഇവിടത്തെ അന്തരീക്ഷം തന്നെ മാറി...
അഞ്ജുവും ആതിയും അവന് കൊടുക്കുന്ന സ്നേഹവും കരുതലും വേറാരും കൊടുത്തുട്ടില്ല...
ഇന്ന് കള്ള ദേഷ്യവും കള്ള പരിഭവവും അവർ മനുവിനോട് കാണിക്കുന്നു എങ്കിലും അനവർക്കവൻ ജീവൻ ആണ്...
ഒരു പക്ഷെ വാക്കുകൾ കൊണ്ട് നിർണയിക്കാൻ കഴിയാത്ത ബന്ധം... അതെല്ലാം ഓർക്കുമ്പോൾ മുഖത്തെ ചിരിക്കൊപ്പം അകത്തെ കണ്ണിൽ കണ്ണുനീരും പൊഴിയാൻ തുടങ്ങി.
മനു: എടാ......... അളിയാ..... സമദ്രോഹി.... നീ എന്താലോജിച്ചു നിക്കാടാ.....
മനു വിളിച്ചപ്പോഴാണ് രാജീവ് ബോധവസ്ഥക്ക് വന്നത്.
രാജീവ്: എന്താടാ.....
മനു: ഒന്ന് രക്ഷിക്കടാ......
രാജീവ്: ഒന്ന് പോടാ.... അവളെ ഏറ്റിയാൽ എന്റെ നടു ഒടിയും.....
മനു: at least ഇവളെങ്കിലും മാറ്റടാ.....
രാജീവ്: ആതി....
ആതി: എന്തോ....
രാജീവ്: നിനക്ക് എന്താ വേണ്ടേ...
മസാല ദോശ അല്ലെ.... ഞാൻ വാങ്ങി തരാ....
ആതി : ഇപ്പൊ തന്നെ വേണം....
രാജീവ്: ആഹ്.... തരാം.....
ആതി: എന്നാ പൊയ്ക്കോ....
രാജീവ്: പോവൊക്കെ ചെയ്യാ .... ആദ്യം നീ മാറ്.... പാവല്ലേ അവൻ.... പോട്ടെ....
മനു രാജീവിന്റെ മുഖത്തേക്ക് നന്ദിപൂർവ്വം നോക്കി.
ആതി: ഹമ്മ്.............
ആതി ഒന്നാമർത്തി മൂളിയ ശേഷം അവിടുന്ന് മാറി. കിട്ടിയ അവസരത്തിന് മനു മുകളിലേക്ക് ഓടി കയറി.
പടവുകളെല്ലാം ഒരു കുതിരയെ പോലെ ഓടിക്കയറിയ അവൻ വേഗം മുകളിലേക്ക് എത്തി. വേഗം തന്നെ അവളേ താഴെ നിർത്തിട്ട് നടുവിൽ കയ്യും വച്ച് ചുമരിലേക്ക് ചാരി നിന്നു.
മനു: എന്റെ മുത്തപ്പാ.... ഒരു മിനിറ്റ് കൂടെ കഴിഞ്ഞിരുന്നേൽ എന്റെ നടുവിന്റെ പണി തീർന്നേനെ....
അവൻ നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു.
അഞ്ചു: ഹോ എന്നാലും ഇത്ര കപ്പാസിറ്റി ഞാൻ പ്രതീക്ഷിച്ചില്ല....
മനു: ഒക്കെ ട്രൈനിംഗ് ആണ് മോളെ...
അഞ്ചു: ഹമ്മ്.... ഞാനെന്നെ അവിടെത്തന്നെ താഴെ നിർത്തുമെന്നാ കരുതിയത്....
മനു: അപ്പൊ നീയല്ലേ നിലത്ത് നിർത്തിയാൽ കൊല്ലുമെന്ന് പറഞ്ഞേ....
അഞ്ചു: പിന്നെ.... ഞാനങ് കൊല്ലാൻ പോവല്ലേ....
മനു: അപ്പൊ ഞാൻ നിലത്ത് നിർത്തിയിരുന്നെങ്കി....
💬 Comments
View all comments