Chapter Title : ?Game of Demons 9 [Demon king] [Climax]
ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ അവർ ഇറങ്ങാൻ തയ്യാറായി... രാജീവ് ആദ്യമേ ഫോൺ ഓഫ് ചെയ്തു...അവറൊരു ബാഗും കയ്യിൽ കരുതിയിരുന്നു...
കാരണം അവിടെ അഞ്ജുവിന്റെ വീട്ടിൽ 2 ദിവസം തമാസിച്ചേ വരു എന്ന് തീരുമാനിച്ചതാണ്... അതിനാൽ കുറച്ച് ഡ്രെസ്സ് കയ്യിൽ കരുതി.
അഞ്ചു: ഏട്ടാ....
മനു: എന്താടാ....
അഞ്ചു: നമുക്ക് നാളെ ഒരുമിച്ചു പോയാൽ പോരെ....
മനു: ദേ പെണ്ണേ.... നീ വാങ്ങും ട്ടൊ...
അഞ്ചു: അതല്ല.... ഏട്ടന് കഴിക്കാനൊക്കെ.....
അവൾ പോക്കിൽ നിന്നും പരമാവധി ഒഴിയുവാൻ ശ്രമം നടത്തി.
മനു: അതൊക്കെ ഞാൻ ഉണ്ടാക്കും.... അല്ലേൽ കടയിൽ നിന്ന് കഴിക്കും....
അഞ്ചു: കടയിൽ നിന്ന് കഴിക്കണത് നല്ലതല്ല ഏട്ടാ....
മനു: ഒന്ന് പോടി... ആദ്യായല്ലേ ഞാൻ കടേന്ന് കഴിക്കുന്നെ...
അഞ്ചു: ന്നാലും.... നിക്ക് എട്ടനില്ലാതെ പോവാൻ തോന്നണില്ല....
മനു; അഞ്ചു....... ഞാൻ നാളെ വരാന്ന് പറഞ്ഞതല്ലേ....
അഞ്ചു: നമുക്ക് ഒരുമിച്ചു പോവാ.... ഇപ്പൊ ഇവർ പോട്ടെ....
മനു: രൂപേടെ അച്ഛൻ നിനക്കാര....
അഞ്ചു: അച്ഛൻ....
മനു: അപ്പൊ അതിൽ ഉഴപ്പ് കാണിക്കരുത്...
അഞ്ചു: ഹമ്മ്....
മനു അവളുടെ തലയിൽ സ്നേഹത്തോടെ തലോടി...
മനു: ഏട്ടൻ നാളെ വരാട്ടോ...
അഞ്ചു: ഉറപ്പല്ലേ....
മനു…: ഉറപ്പ്....
അവളൊന്നുകൂടെ അവനെ നോക്കിയ ശേഷം ബാഗും എടുത്ത് പുറത്തേക്ക് നടന്നു.
ആതി: കൊരങ്ങാ......
അവൾ പോയപ്പോ പിന്നാലെ ആതി അവനെ വിളിച്ചു.
മനു: കൊരങ്ങൻ നിന്റെ മറ്റവൻ....
ആതി: അതില്ലല്ലോ....
മനു: എന്തേ.... വേണോ....
ആതി: വേണ്ടാ.... എനിക്കിപ്പോ ഈ കൊരങ്ങൻ മതി.....
മനുവിന്റെ ചുണ്ടിൽ ചെറുതായി ഒരു പുഞ്ചിരി വിടർന്നു.
മനു: ഒന്ന് പോടി കുരിപ്പേ....
ആതി: നാളെ വാ ട്ടൊ....
മനു: വരാല്ലോ.....
ആതി: പിന്നെ രാത്രി കഴിച്ചിട്ട് കടക്കണം ട്ടോ....
മനു: എന്റെ പൊന്ന് ആതി.... ദേ ഇപ്പൊ പോയ സാധനം ഒരു ഉപദേശ പ്രസംഗം കഴിഞ്ഞ് പോയേ ഉള്ളു.... ഇനി എനിക്ക് വയ്യാ.....
മനു തൊഴുതുകൊണ്ട് പറഞ്ഞു.അത് കേട്ട് ആതി കുണുങ്ങി ചിരിച്ചു.
മനു: മതി ചിരിച്ചത്.... ഇറങ്ങാൻ നോക്ക്....
ആതി: അപ്പൊ bay bay കുരങ്ങ..
💬 Comments
View all comments