Chapter Title : ?Game of Demons 9 [Demon king] [Climax]
പോയിട്ട് വരാവേ....
എന്നിട്ടവൾ മനുവിന്റെ കവിളിൽ ഒരുമ്മയും കൊടുത്ത് ഓടിപ്പോയി കാറിന്റെ മുൻസീറ്റിൽ സ്ഥാനമുറപ്പിച്ചു.
ബാക്കി എല്ലാവരും പുറകിലും കയറി...
എല്ലാവരും പോകും മുമ്പ് മനുവിന് ടാറ്റ കാണിച്ചു...
അവൻ തിരിച്ചും....
ആ വണ്ടി ഗെയ്റ്റ് കടന്ന് കുതിച്ചു പാഞ്ഞു...
ആ വലിയ വീട്ടിൽ അവനൊറ്റക്കായി...
ആ ഏകാന്തത അവന് ഏറെ ധൈര്യം നൽകി...
അവൻ കാത്തിരിക്കുന്നത് അവരുടെ വരവിനാണ്...
ഒറ്റക്ക് എല്ലാം തീരുമെങ്കിൽ അത്രക്ക് നല്ലത്...
അവനുള്ളിലേക്ക് നടന്ന് നീങ്ങി...
https://youtu.be/cKhEYQt7kTk
ഹാളിൽ തുങ്ങിക്കിടക്കുന്ന ഫോട്ടോകളിൽ അവനൽപ്പനേരം കണ്ണെടുക്കാതെ നോക്കി.
മനു: നിങ്ങൾക്ക് അറിയോ.....
ഞാൻ അങ്ങോട്ട് വരാൻ ഏറെ കൊതിച്ചതാ....
അന്നൊന്നും എനിക്കതിന് സാധിച്ചില്ല...
പക്ഷെ ഇപ്പോൾ എനിക്ക് വരണമെന്നില്ല....
ജീവിക്കാൻ ഞാൻ കൊതിക്കുന്നില്ല...
അതെനിക്ക് മരണ ഭയം തരും....
അതെനിക്ക് വേണ്ടാ...
എന്നു കരുതി ഞാൻ മരിക്കാനും പോകുന്നില്ല....
ഞാൻ മരിച്ചാൽ എന്റെ അഞ്ജുവും വല്ല കടുംകൈയും ചെയ്യും...
അത് നടന്നുകൂടാ....
എനിക്ക് ജീവിക്കണം...
ഞാൻ ആടാൻ പോവാ....
എന്റെ ഇരുട്ടിലെ ആട്ടം...
അധികം ആർക്കും അറിയാത്ത ദൈവം തന്ന എന്റെ കഴിവ് വച്ചുകൊണ്ട്....
എല്ലാവരും കൂടെ വേണം....
കാരണം ജീവിക്കാൻ കൊതി തോന്നിതുടങ്ങി...
ആ കൊതി ഒരിക്കലും എന്നെ ദുർബലനാക്കില്ല...
ആ കൊതിയാണെന്റെ ബലം....
എനിക്ക് നേരെ ഉയരുന്ന കറുത്ത വിരലുകൾ അറുതുമാറ്റാനുള്ള ആട്ടത്തിന് ഞാൻ ഇറങ്ങാണ്...
I need old manu....
I need the prince of darkness ....
ആ ഇരുട്ടിൽ കണ്ണ് കാണുന്ന ചെകുത്താനെ ഇന്നെനിക്ക് വേണം....'"""''"
അവനാ ഫോട്ടോകളിലേക്ക് കണ്ണിമ വെട്ടാതെ നോക്കി നിന്നു...
അവന്റെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു....
ഒരു വല്ലാത്ത ചിരി.....
ഒരുതരം കൊലച്ചിരി...
അവനാ സോഫയിൽ ചാരിയിരുന്ന് കണ്ണുകൾ അടച്ചു.
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
സിംഗര : ഭായ്....
സിംഗര അലിയെ വിളിച്ചു..
അലി:ഹമ്മ്
സിംഗര: ശിവ വിളിക്കുന്നു....
അയാൾ പാതി വലിച്ച സിഗരറ്റിന്റെ കുറ്റി വലിച്ചെറിഞ്ഞു. എന്നിട്ട് ശിവയുടെ പക്കലേക്ക് നടന്നു.
അലി: എന്താ ശിവാ....
ശിവ : സർ... ഒരാളുടെയ മൊബൈൽ ഓഫ് ആയിറ്ക്ക്....
അലി: ആരുടെ....
ശിവ: രാജീവ്....
ജോണും
💬 Comments
View all comments