Chapter Title : ?Game of Demons 9 [Demon king] [Climax]
ആതി : ഇപ്പൊ തന്നെ വേണം....
രാജീവ്: ആഹ്.... തരാം.....
ആതി: എന്നാ പൊയ്ക്കോ....
രാജീവ്: പോവൊക്കെ ചെയ്യാ .... ആദ്യം നീ മാറ്.... പാവല്ലേ അവൻ.... പോട്ടെ....
മനു രാജീവിന്റെ മുഖത്തേക്ക് നന്ദിപൂർവ്വം നോക്കി.
ആതി: ഹമ്മ്.............
ആതി ഒന്നാമർത്തി മൂളിയ ശേഷം അവിടുന്ന് മാറി. കിട്ടിയ അവസരത്തിന് മനു മുകളിലേക്ക് ഓടി കയറി.
പടവുകളെല്ലാം ഒരു കുതിരയെ പോലെ ഓടിക്കയറിയ അവൻ വേഗം മുകളിലേക്ക് എത്തി. വേഗം തന്നെ അവളേ താഴെ നിർത്തിട്ട് നടുവിൽ കയ്യും വച്ച് ചുമരിലേക്ക് ചാരി നിന്നു.
മനു: എന്റെ മുത്തപ്പാ.... ഒരു മിനിറ്റ് കൂടെ കഴിഞ്ഞിരുന്നേൽ എന്റെ നടുവിന്റെ പണി തീർന്നേനെ....
അവൻ നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു.
അഞ്ചു: ഹോ എന്നാലും ഇത്ര കപ്പാസിറ്റി ഞാൻ പ്രതീക്ഷിച്ചില്ല....
മനു: ഒക്കെ ട്രൈനിംഗ് ആണ് മോളെ...
അഞ്ചു: ഹമ്മ്.... ഞാനെന്നെ അവിടെത്തന്നെ താഴെ നിർത്തുമെന്നാ കരുതിയത്....
മനു: അപ്പൊ നീയല്ലേ നിലത്ത് നിർത്തിയാൽ കൊല്ലുമെന്ന് പറഞ്ഞേ....
അഞ്ചു: പിന്നെ.... ഞാനങ് കൊല്ലാൻ പോവല്ലേ....
മനു: അപ്പൊ ഞാൻ നിലത്ത് നിർത്തിയിരുന്നെങ്കി....
അഞ്ചു: നിർത്തിയ എന്താ.... ഞാൻ പിന്നെ കേറും....
മനു: ശോ........ ഇറക്കി കേറ്റി കൊണ്ടുവന്നാൽ മതിയർന്നു.....
അഞ്ചു: ഹമ്മ്....മതി മതി.... വന്ന പണി നോക്ക് മോനെ....
മനു: ഹമ്മ്... എത്ര വയസ്സാന്ന പറഞ്ഞേ....
അഞ്ചു: 22....
മനു: 16 അല്ലല്ലോ.....
അഞ്ചു: ഹും ഹും.... എന്താ ഏട്ടാ....
മനു : ഒന്നുല്ല.... കൊച്ചു കുട്ടിയാണോന്ന് ചോദിച്ചതാ...
അഞ്ചു: ആഹ്.... എന്റെ ഏട്ടന് ഞാൻ കൊച്ചു കുട്ടിയാ.....
മനു അവളെ നോക്കി
💬 Comments
View all comments