Chapter Title : ?Game of Demons 9 [Demon king] [Climax]
നേർദ്ദേശങ്ങൾ കൊടുത്തു...
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
രാജീവ് അതിവേഗത്തിൽ മുന്നോട്ട് പോവുകയാണ്....
നേരം ഇറുട്ടിയതുകൊണ്ട് വണ്ടികൾ ഒന്നുമില്ല...
പെട്ടെന്നാണ് അവനൊരു കാര്യം ശ്രദ്ധിച്ചത്....
തന്റെ വണ്ടിക്ക് പുറകെ 2 ജീപ്പുകൾ ഫോളോ ചെയ്യുന്നു.
അവൻ വണ്ടി മുന്നോട്ട് പോകുവാനായി അൽപ്പം സൈഡ് കൊടിത്തു... എന്നാൽ ആ വണ്ടികൾ അവനെ overtake ചെയ്യാതെ കീപ്പ് ഡിസ്റ്റൻസിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു...
അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു...
അവൻ വേഗം തന്റെ ഫോൺ എടുത്ത് മനുവിന് കാൾ ചെയ്തു.
കുറച്ചുനേരം റിങ് ചെയ്ത ശേഷം ഫോൺ അറ്റൻഡ് ചെയ്തു.
'""" ഹാലോ...... "''
രാജീവ്: അവർ പിന്നാലെ ഉണ്ട്.....
മനു: ഗുഡ്....
രാജീവ്: അപ്പൊ എങ്ങനെ.... ഞാൻ തുടങ്ങട്ടെ....
മനു: വേണ്ട... നീ നേരെ ഷോട്ട് കട്ട് പിടിക്ക്.... ആ കോളനി റോഡ് പിടിച്ചോ.... എന്നിട്ട് നേരെ മില്ലിന്റെ അടുത്ത് വാ.....
രാജീവ്: ഹമ്മ്.... ശരി.....
മനു: പിന്നെ വാച്ചിൽ എമർജൻസി ബട്ടൻ പ്രസ് ചെയ്യ്....
രാജീവ്: ശരി.... ഞാൻ നോക്കിക്കോളാ.....
അവൻ ഫോൺ കട്ട് ചെയ്തു..... ശേഷം സീറ്റ് ബെൽട്ട് ഇട്ട് വണ്ടിയുടെ സ്പീഡ് കൂട്ടി.
തന്റെ വാച്ചിൽ എമാർജൻസി ബട്ടൻ പ്രെസ്സ് ചെയ്തു.
കുറച്ചു മുന്നോട്ട് പോയപ്പോൾ ഒരു ചെറിയ ഇടവഴി ഉണ്ടായിരുന്നു.... അവനത്തിലേക്ക് വേഗം വണ്ടി തിരിച്ചു വിട്ടു.
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
മനു ഫോൺ കട്ട് ചെയ്തു.... അവന്റെ മുഖത്ത് ഒരു വന്യമായ ചിരി ഉടലെടുത്തു....
ഒരു കറുത്ത ടീഷർട്ട് ഇട്ടുകൊണ്ട് ബൈക്കിന്റെ ചാവിയുമായി പുറത്തേക്ക് വന്നു....
ആ സമയം തന്നെ അവന്റെ വാച്ചിൽ അലാറം മുഴങ്ങി...
അവനതിലേക്ക് നോക്കി...
Agent 3.06 emergency warning....
അതിന്റെ താഴെ connected എന്ന ഓപ്ഷൻ ഉണ്ടായിരുന്നു.... അതിൽ ക്ലിക്ക് ചെയ്തു....
എന്നിട്ട് ബ്ലൂടൂത്ത് ചെവിയിൽ വച്ചു....
അവൻ വണ്ടിയോടിക്കുന്നതിന്റെ ശബ്ദം കേൾക്കാം...
അവൻ വേഗം വാതിൽ അടച് ചാവി ഉപയോഗിച്ച് പൂട്ടാനായി കീ ഹോളിലേക്ക് താക്കോൽ ഇട്ടു...
ഒരു നിമിഷം അവൻ അനങ്ങാതെ നിന്നു. ശേഷം കീ എടുത്ത് വാതിൽ പൂട്ടാതെ പുറത്തേക്ക് നടന്നു...
ബുള്ളറ്റിൽ കയറി ചാവി തിരിച്ച് ബൈക്കു ഓണാക്കി...
💬 Comments
View all comments