0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1108
enemy.... ജോണ്: yes.... നിന്നെ കൊല്ലാൻ പോകുന്നവൻ..... ഇരുവരും ചിരിച്ചു.... പെട്ടന്ന് മനുവിന്റെ മുഖത്തെ ചിരി മാഞ്ഞു.... അത് ക്രോതമായി.... അവൻ ജോണിന് നേരെ ഓടി... ജോണ് നേരത്തെ നിന്ന പോലെ ഡിഫണ്ടിങ് പൊസിഷൻ നിന്നു.... പക്ഷെ മനു വളരെ വേഗത്തിലായിരുന്നു.... താൻ ഡിഫണ്ടിംഗ് ചെയ്യാൻ വച്ച കയ്യിൽ ശക്തിയിൽ അടുത്തു.... അവന്റെ കൈ പൊസിഷനിൽ നിന്നും സ്ഥാനം മാറി. ആ സമയം തന്നെ മനു അവന്റെ കീഴ് താടിയിലേക്ക് ശക്തിയിൽ അടിച്ചും.... ജോണ് അൽപ്പം പുറകോട്ട് തെറിച്ചു... പക്ഷെ വീണില്ല.... മനു ചാടി അവന്റെ നെഞ്ചിൽ ചവിട്ടി.... അതിന്റെ ബലത്തിൽ അവൻ ദൂരേക്ക് തെറിച്ചുവീണു... എന്നാൽ നിമിഷ നേരംകൊണ്ട് അവൻ ചാടി എഴുന്നേറ്റു... അവന്റെ മുഖത്തും ഒരു ചിരി വിടർന്നു.... ജോണ്; nice try...... മനു: നീയും.....
ജോണ് മനുവിനെ ആക്രമിക്കാനായി അവനുനേരെ ഓടി.... മനു അവന്റെ നേരെയും... ആദ്യമേ മനു ജോണിനെ അറ്റാക്ക് ചെയ്തപ്പോൾ അവനതിൽനിന്നും skip ചെയ്ത് അവന്റെ പിന്നിലെത്തി... ശേഷം അവന്റെ പിന്നിൽനിന്നും ചാടി മനുവിന്റെ ഇടുപ്പിലേക്ക് രണ്ടു കാലുകൊണ്ടും ഒരുമിച്ച് അടിച്ചു... മനു നിലത്തേക്ക് വീണു... ചാടിയെഴുന്നേൽക്കാൻ നോക്കിയെങ്കിലും അതിന് കഴിഞ്ഞില്ല.... ഇടുപ്പിൽ വല്ലാതെ വേദനയെടുത്തിരുന്നു.... അതിന്റെ വേദനയിൽ അവൻ കണ്ണുകൾ ഇറുക്കിയടച്ചു.... എന്നാൽ വീഴാൻ തയ്യാറല്ലായിരുന്നു.... കഷ്ട്ടപ്പെട്ട് അവൻ മുട്ടിൽ നിന്നു.... എന്നിട്ട് ജോണിനെ നോക്കി.... അപ്പോൾ കണ്ടത് വായുവിൽ പറന്ന് തന്റെ നേരെ വരുന്ന ജോണിന്റെ കാലുകൾ ആയിരുന്നു... അത് കൃത്യം മനുവിന്റെ തലക്ക് സൈഡിൽ കൊണ്ടു.... അവനൽപ്പം പുറകിലേക്ക് തെറിച്ചു വീണു... ആ അടി തന്റെ തലയിൽ വല്ലാതെ ഏറ്റിരുന്നു... തല കറങ്ങാൻ തുടങ്ങി.. എഴുന്നേൽക്കാനായി കൈ കുത്തി നോക്കി... എന്നാൽ കഴിഞ്ഞില്ല... ഒരു കമ്പിക്കഷ്ണം കൊണ്ട് തലക്കടിച്ചപോലെ ഉണ്ടായിരുന്നു.... ജോണ്: ഹേയ്..... മനു...... wakeup... . ഇത്ര വേഗം വീഴല്ലേ...... come on man...... അവൻ പറഞ്ഞതെല്ലാം ഒരു മുഴക്കം പോലെ അവന്റെ കാതിൽ വീണു... മനു ആ തറയിൽ തന്റെ തല ഇടിച്ചു... അതിൽ കുറച്ചാശ്വാസം അവന് തോന്നി...
വീണ്ടും രണ്ടുമൂന്ന് പ്രാവശ്യം അടിച്ചു....

💬 Comments

View all comments