Chapter Title : ?Game of Demons 9 [Demon king] [Climax]
തന്റെ തലയിടെ പെരിപ്പ് ഏറെ കുറെ പോയി......
അവൻ ജോണിന്റെ നേരെ നോക്കി....
അവന്റെ കാലുകൾ അവനടുത്തേക്ക് വരുന്നതായി കണ്ടു.
മനു കിടന്നിടത്തുനിന്ന് കറങ്ങികൊണ്ട് അവന്റെ കാലിലേക്ക് അടിച്ചു...
ജോണ് നിലത്തേക്ക് വീണു....
മനുവിന് തന്റെ നടു വല്ലാതെ വേദനിച്ചു...
എന്നാൽ ആ വേദന കാര്യമാക്കാതെ അവൻ ചാടി എഴുന്നേറ്റു....
ജോണും അതേ സമയം കൈ പുറകിലേക്ക് വച്ച് കാല് പൊക്കി മുന്നോട്ട് ആഞ്ഞ് ചാടി എഴുന്നേറ്റു....
അവൻ എഴുന്നേറ്റപ്പോൾ തന്നെ മനു ചാടി അവന്റെ മുഖത്തേക്ക് മുട്ടുകലുകൊണ്ട് അടിച്ചു...
അവൻ പിന്നോട്ട് പോയി....
മനു അവനു നേരെ ഓടി ചാടി അവന്റെ തുടയിൽ ചവിട്ടി പിന്നെ വയറിൽ ചവിട്ടി വലം കാലുകൊണ്ട് നെഞ്ചിൽ ചവിട്ടി മുഖത്തേക്ക് ഒരു ടോർണാഡോ കിക്ക് ചെയ്തു....
ജോണിന്റെ ശരീരം കുഴഞ്ഞപോലെ ആയി....
മനു പിന്നെയും അവന്റെ വയറിലേക്ക് സ്പീഡിൽ അടിച്ചു...
ജോണിന്റെ വായിൽ നിന്നും രക്തം വന്നു....
എന്നാലും തന്റെ പഞ്ചിങ് നിർത്തിയില്ല....
ജോണ് ശ്വാസം കിട്ടാതെ പിന്നോട്ട് ആഞ്ഞു...
മനു അവന്റെ നെഞ്ചിലും ഷോൾഡറിലും മുഖത്തും കിക്ക് ചെയ്തു...
ജോണ് പിന്നോട്ട് വീഴാൻ പോയി...
എന്നാൽ മനു അവനെ താങ്ങി നിർത്തി....
എന്നിട്ട് ജോണിന്റെ മുഖത്തേക്ക് തുടരെ തുടരെ അടിച്ചു....
അവന്റെ മുഖം രക്തവർണമായി....
അവസാനം മനു അവന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി....
അവൻ തെറിച്ചു പോയി അവന്റെ ജീപ്പിന്റെ ബോണറ്റിൽ ഇടിച്ച് നിലത്തേക്ക് വീണു....
അവനിൽനിന്നും ഇപ്പോൾ നേരിയ ഞെരുക്കവും മൂളലും മാത്രമേ ഉള്ളു....
മനു കിതച്ചുകൊണ്ട് അല്പനേരെ അവിടെത്തന്നെ നിന്നു....
ശേഷം ജോണിന് നേരെ നടന്നു....
അവൻ വളരെ അവശനായിരുന്നു....
മനു അവന്റെ മുടിയിൽ പിടിച്ച് എഴുന്നേല്പിക്കാൻ നോക്കി.....
എന്നാൽ അപ്രതീക്ഷികമായി ജോണ് മനുവിനെ നിലത്തേക്ക് വീഴ്ത്തി....
മനു വീണതും അവന്റെ പുറകെ പോയി അവന്റെ കഴുത്തിൽ പാമ്പ് ചുറ്റിപ്പിക്കുമ്പോലെ പിടിച്ചു....
അവന്റെ കാലുകൾ മനുവിന്റെ കാലിന്റെ ഇടയിൽ ഇട്ട് അത് ലോക്ക് ചെയ്തു....
എല്ലാം പെട്ടന്നായിരുന്നു....
മനുവിനൊന്നും ചെയ്യാൻ കഴിഞ്ഞില്ല....
അവന്റെ കയ്യിൽ മനുവിന്റെ കഴുത്ത് ഞെരുങ്ങി....
മനു കൈ മുട്ടുകൊണ്ട് ജോണിന്റെ വയറിലേക്ക് അടിച്ചു...
💬 Comments
View all comments