0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1029
അവന്റെ മുഖത്തേക്കടിച്ചു. എന്നാൽ നിമിഷനേരംകൊണ്ട് അവൻ അവിടുന്ന് മാറി. എന്റെ കൈ ആ തൂണിൽ ഇടിച്ചു. അടിച്ചതിന്റെ പവറിൽ ആ തുണിലെ സിമന്റ് അൽപ്പം വിണ്ടുപൊടിഞ്ഞു... കൈ നന്നായി വേദനിച്ചു... രണ്ട് പ്രാവശ്യം ഞാൻ കൈ കുടഞ്ഞുപോയി... '""' നിനക്ക് നല്ല ശക്തിയാണല്ലോടാ..... '"" അവനെന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാനവന്റെ വയറിലേക്ക് അടിക്കാൻ പോയപ്പോൾ എന്റെ കൈ നിസ്സാരമായി അവൻ പിടിച്ചു തിരിച്ചു. എന്നിട്ടെന്റെ കൈ മസിലിന്റെ ഭാഗത്ത് ശക്തിയിൽ അടിച്ചു. ആ കൈ ഒരുപാട് വേദനിച്ചു. അവൻ കൈ വിട്ടെങ്കിലും നന്നായി കടഞ്ഞിരുന്നു. ഞാനവന്റെ നെഞ്ചിലേക്ക് ചവിട്ടാൻ പോയപ്പോൾ അതിൽനിന്നും ഒഴിഞ്ഞ് എന്റെ മറ്റേ കാലിൽ ആഞ്ഞു ചവിട്ടി. എല്ലു പൊട്ടുന്ന ശബ്ദത്തോടെ ഞാൻ നിലമ്പതിച്ചു... കാല് ഒടിഞ്ഞു പിന്നിലേക്ക് പോയിരുന്നു. അസഹനീയമായ വേദന... ഞാനാ കാല് മുറുകെ പിടിച്ച് അലറി...
അവനെന്റെ കോളറിൽ പിടിച്ച് എഴുന്നേല്പിച് നെഞ്ചിലേക്ക് ശക്തിയായി മുട്ടുകാൽ ഉപയോഗിച്ച് ചവിട്ടി. ശ്വാസം നിലക്കുന്ന പോലെ തോന്നി... ശരീരം വിണ്ടുകീറുന്ന പോലെ... ഞാൻ കിടന്ന കിടപ്പിൽ ചുമക്കാൻ തുടങ്ങി. ശരീരം പാടെ തളർന്നിരുന്നു... കാഴ്ച ചെറുതായി മങ്ങിയിരുന്നു.... ആ മങ്ങിയ കാഴ്ചയിൽ അവൾ എന്റെ അരികിലേക്ക് വരുന്നത് ഞാൻ കണ്ടു... ദേഹത്ത് എന്തോ ഇഞ്ചക്ഷൻ തറക്കുന്ന വേദന.... ഞാനൊന്ന് നടുങ്ങി.. ശേഷം പതിയെ ശരീരം മരവിക്കാൻ തുടങ്ങി. കാലിലെയും ദേഹത്തെയും വേദന അപ്രത്യക്ഷമായിത്തുടങ്ങി... ബോധം മറയുന്നതിനു മുന്നേ അവൻ എന്നോട് പറഞ്ഞു. '""' എന്റെ ചേച്ചിക്ക് വിലപറഞ്ഞ നിന്റെ വിലയെന്തെന്ന് നാളെ ലോകം കാണാൻ പോവാ.... നിന്നെ ഞാൻ കൊല്ലില്ലാ.... അതിനെക്കാൻ വലുത്.... ഈ കാര്യം നീ ജീവിതകാലം മുഴുവൻ ഓർക്കണം.... ഒരോ പെണ്ണിന്റെ വില ചോദിക്കുമ്പോഴും ഓരോ പെണ്ണിനെ അനുഭവിക്കുമ്പോഴും നിനക്ക് ഈ കാര്യം ഓർമ വരണം..... നമ്മൾ തമ്മിൽ ഇനി കാണാതിരിക്കട്ടെ..... have a nice day.... and good night.... നാളത്തെ പുലരി നിനക്കായ് ഒരു സമ്മാനം കരുതിവച്ചിരിക്കുന്നു.....'""""" അത്രമാത്രം കേട്ടതെ എനിക്കോർമയുള്ളൂ...... പിന്നെയെല്ലാം വെറും ഇരുട്ടായിരുന്നു.... സൂര്യ വെളിച്ചം കണ്ണിന്റെ തൊലിയിൽ വന്ന് തട്ടുമ്പോഴാണ് ഞാൻ ഉണരുന്നത്... കണ്ണുതുറന്നയുടൻ വെളിച്ചത്തിന്റെ ശക്തിയിൽ ഞാൻ വീണ്ടും കണ്ണുകൾ ഇറുക്കി അടച്ചു... ചുറ്റിനും പരിഹാസ ചിരികളും കൂക്കലും കേൾക്കുന്നുണ്ട്.... ഞാൻ പതിയെ കണ്ണുകൾ തുറന്നു... https://youtu.be/GpL5hCTc1Iw ശരിക്കും ഞെട്ടിയെന്ന് പറയാം.... ഹൈവേ സൈഡിൽ ഒരു പോസ്റ്റിൽ ഞാൻ തൂങ്ങി നിൽക്കുന്നു... ദേഹത്ത് തുണിയെന്ന്

💬 Comments

View all comments