0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1030
പറയാൻ ഒരു ഷെഡി മാത്രമേ ഉള്ളു....
അതിനു മുന്നിൽ തന്നെ ഒരു കർഡ്ബോർഡ് കെട്ടിത്തുക്കിയിരിക്കുന്നു... ഞാനത്തിലേക്ക് എത്തി വലിഞ്ഞു നോക്കി... എനിക്കത് വായിക്കാൻ സാധിച്ചു... one night 500rs only this is a limited offer don't miss it... call me... ഇത്രയുമാണ് അതിൽ എഴുതിയിരുന്നത്... കണ്ടുനിന്നവർ കൂക്കാനും മുട്ടയും ചീഞ്ഞ പച്ചക്കറി വലിച്ചെറിയനും തുടങ്ങി. ഒന്ന് പ്രതികരിക്കാൻ പോലും പറ്റാതെ ഞാനാ പോസ്റ്റിൽ കിടന്നാടി... അന്നെനിക്ക് അവൻ തന്നത് മരണത്തിനും എത്രയോ മുകളിലുള്ള ശിക്ഷയാണ്.... അപമാനം..... എത്ര കുളിച്ചാലും കഴുകിക്കളയാൻ സാധിക്കാത്തത്... ലിംഗം മുറിച്ച് ഷണ്ഠനായി നിന്നിരുന്നൊരു അവസ്ഥയായിരുന്നു എന്റെ..... നാട്ടുകാരുടെ മുന്നിൽ ഒരു ജോക്കർ ആയി ഞാനാ പോസ്റ്റിൽ തൂങ്ങിയാടി നിന്നു.... 1 മണിക്കൂർ... കണക്കില്ലാതെ ചീഞ്ഞ പല സാധാനങ്ങളും എന്റെ നേർക്ക് വന്നുകൊണ്ടിരുന്നു..... ശരീരത്തെ പോലെ മനസ്സും നാറി.... കൊറേ കഴിഞ്ഞപ്പോൾ ഒരു പോലീസ് ജീപ്പ് വന്നു... അവരെന്നെ താഴെ ഇറക്കി... കാലോടിഞ്ഞതുകൊണ്ട് നടക്കാൻ പറ്റില്ലായിരുന്നു.... അവരെന്നെ പിടിച്ച് വണ്ടിയിൽ കേറ്റി.... വണ്ടി ഹോസ്പിറ്റലിലേക്ക് പോകുമ്പോഴും ആ പൊലീസുകാർ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.... അന്നാണ് ജോണ് എന്ന ആണിന് ആദ്യമായി മരിക്കേണ്ടി വന്നത്....... ജീവച്ചവമായിട്ട്.... ************************************** ജോണ് ആ ബോട്ടിലിൽ ബാക്കിയുള്ള മദ്യം മുഴുവനായും തന്റെ വായിലേക്ക് കമിഴ്ത്തി.
അലി: അവൻ നിന്നോട് ഇത്രക്കൊക്കെ ചെയ്തോ..... അയാൾ അതിശയത്തോടെ ചോതിച്ചു. ജോണ്: അതേ ഭായ്.... എന്നെ കൊന്നിരുന്നെങ്കിൽ ഞാനിത്ര വേദന അനുഭവിക്കില്ലയിരുന്നു..... അലി : പിന്നെന്താ ഉണ്ടായേ.... ജോണ് : അവരെന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി... പോലീസ് മാറി മാറി ചോദ്യം ചെയ്‌തെങ്കിലും ഞാനൊന്നും വിട്ട് പറഞ്ഞില്ല.... കാരണം അവനെ എന്റെ കൈകൊണ്ട് കൊല്ലണമായിരുന്നു... അവന്റെ വിധി എന്റെ കൈകൊണ്ടവേണമെന്ന് ഞാൻ തീരുമാനിച്ചു... 2 മാസം ഞാൻ കിടപ്പിലായിരിന്നു... പിന്നെ നേരിട്ടും അല്ലാതെയും അവനെ ഞാൻ തിരഞ്ഞു... പക്ഷെ യാതൊന്നും കിട്ടിയില്ല.... അലി : cctv ഒന്നുമില്ലേ അവിടെ.... ജോണ് : അന്നൊക്കെ എല്ലായിടത്തും ക്യാമറ ഇല്ലല്ലോ ഭായ്.... അലി : ആഹ്.... അത് ഞാൻ മറന്നു... ജോണ് : പിന്നെയും അവന്റെ ഓർമകൾ എന്നെ വേട്ടയാടി.... ഞാനാകെ മാറി... അതിന് ശേഷം എന്റെയടുത്ത് വന്ന പെണ്ണുങ്ങളെ കാമത്താൻ നിറഞ്ഞ കണ്ണോടെ നോക്കികാണുവാൻ എനിക്കായില്ല... ഒരു പെണ്ണിനെ കണ്ടാൽ അവൻ പറഞ്ഞ വാക്കുകളും അവളുടെ മുഖവും മനസ്സിൽ വരും... അതെന്നെ വല്ലാതെ തളർത്തി... ഞാൻ മാറുകയായിരുന്നു....

💬 Comments

View all comments