0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1116
ഹ ..... i really like you"'" അലി വീണ്ടും അവന്റെ കാലിന്റെ ഭാഗത്തേക്ക് നടന്നുപോയി... പെട്ടെന്ന് അവിടത്തെ കറണ്ട് പോയി.... അവിടമെങ്ങും കൂരാ കുരിരുട്ടായി... ജോസ്: ശേ.... കറണ്ട് പോയല്ലോ.... അലി: എടൊ ഇവിടെ ഇൻവേറ്ററും ജനറേറ്ററുമൊന്നുമില്ലേ.... ജോസ് : എന്റെ ഭായ്..... ഇത് റഷ്യയും ഡൽഹിയുമൊന്നുമല്ല.... കേരളമാണ്... പിന്നെ ഇതൊരു പന്നി ഫാമും..... സിംഗര: പുറത്ത് എമർജൻസി ഉണ്ട്..... ഞാനത് എടുത്തിട്ട് വരാ.... സിംഗര ഫോണിലെ ഫ്ലാഷ് തെളിച്ച് പുറത്തേക്ക് പോയി... ജോസും ഫോണിലെ ഫ്ലാഷ് തെളിച്ചു...
അവർ രാജീവിനെ നോക്കി.... അവൻ വേദനയാൽ തളർന്ന് കിടപ്പാണ്.... വായിൽ നിന്നും '"" ഞാൻ പറയില്ല.... '"" എന്ന വാക്ക് തുടരെ തുടരെ ഉരുവിടുന്നുണ്ട്... ജോസ്: ഭായ്..... ഇവനെ എന്ത് ചെയ്യും..... അലി: താൻ ഫ്ലാഷ് അടിക്ക്..... തുടങ്ങിയ പണി മുഴുമിക്കട്ടെ.... അതും പറഞ്ഞ് അലി രാജീവിന്റെ വലത് കാലിലെ തള്ളവിരലിൽ നടു ഭാഗത്ത് കട്ടറിന്റെ തല വച്ചു.... എന്നിട്ട് രാജീവിനെ നോക്കി.... അവനിതൊന്നും അറിയുന്നുപോലുമില്ല.... അലിയുടെ ചുണ്ടിൽ വീണ്ടും ആ ചിരി വിടർന്നു... അടുത്ത നിമിഷം.... '""" ആ............... '""' ഒരു അലർച്ചയായിരുന്നു...... പക്ഷെ രാജീവിന്റെ അല്ല.... റൂമിന് വെളിയിൽ.... അലിയും ജോസും പുറത്തേക്ക് ഓടി..... ഒരു മൊബൈൽ ഫ്ലാഷ് ഓണാക്കി നിലത്ത് വീണ് കിടക്കുന്നത് അവർ കണ്ടു... അവരങ്ങോട്ട് ഓടി... ആ ഫോണിന്റെ അടുത്ത് ഒരാൾ കിടക്കുന്നുണ്ട്... ജോസ് അവിടേക്ക് ഫ്ലാഷ് അടിച്ചു... ആ മുഖം കണ്ട് അവർ ഞെട്ടി..... 'സിംഗര......' തലക്ക് ചുറ്റും ചോര ഒലിച്ചുകിടക്കുന്നു...... അയാളുടെ ശരീരത്തിലെ ജീവൻ ആരോ കവർന്നെടുത്തിരുന്നു.....
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ 19 വർഷങ്ങൾക്ക് മുമ്പ്..... ______________________ ഡോക്ടർ കുഞ്ഞു മുഹമ്മത് ഒരു പെഷ്യന്റിന്റെ റിപ്പോർട്ട് പഠിക്കുകയായിരുന്നു... അയാളുടെ മുഖത്ത് അത്ഭുതവും അഖാംഷയും നിറഞ്ഞു വന്നു...? '"" ഡോക്ടർ ..... അവരെ ഉള്ളിലേക്ക് വിടട്ടെ....''" ഒരു നേഴ്സ് വിളിച്ചു ചോതിച്ചു.... '"" yes..... അവരോട് വരാൻ പറ..... '"" നേഴ്സ് വാതിൽ തുറന്ന് പുറത്തുപോയി... അൽപ്പം കഴിഞ്ഞപ്പോൾ ഒരു കൊച്ചു പയ്യനും ഒരു 30 വയസ്സോളം പ്രായം വരുന്ന ഒരാളും

💬 Comments

View all comments