Chapter Title : ?Game of Demons 9 [Demon king] [Climax]
ചാവി തിരിച്ച് വണ്ടി സ്റ്റർട്ടാക്കി...
എന്നിട്ട് മുൻ സീറ്റിലേക്കൊന്നു നോക്കി...
രാജീവ് മയങ്ങി കിടക്കുന്നു....
അവൻ വേഗം അവിടുന്ന് വണ്ടിയെടുത്ത് പുറത്തേക്ക് വന്നു.....
ആ ഫാമിൽ നിന്നും നിശ്ചിത അകലത്തിൽ വണ്ടി നിർത്തി...
ഇവിടുന്ന് ദൂരെ നിൽക്കുന്ന ആ ഫാം വ്യക്തമായി കാണാം....
മനു ഡ്രൈവിങ് സീറ്റിൽ നിന്നും പുറത്തേക്കിറങ്ങി....
എന്നിട്ട് രാജീവ് ഇരിക്കുന്ന സീറ്റിലെ ഡോർ തുറന്ന് അവനടുത്തേക്ക് പോയി...
അവന്റെ കവിളിൽ രണ്ടുവട്ടം തട്ടി...
'''''' എ... എന്നെ.....കൊ...കൊന്നാലും ഞാൻ പറ.. പറയില്ലെടാ.......ഞാ....ഞാൻ പറയില്ല...... ''"""
അവൻ പിച്ചും പേയും പറയാൻ തുടങ്ങി....
മനുവിന്റെ കണ്ണിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി...
അവൻ അവിടുള്ള വാട്ടർ ബോട്ടിലിൽ നിന്നും വെള്ളമെടുത്ത് അവന്റെ മുഖത്തേക്ക് തളിച്ചു....
പതിയെ രാജീവ് കണ്ണുകൾ തുറന്നു...
രാജീവ്: അളിയാ........
വേദന കലർന്ന ഒരു ദുർബലമായ വിളി....
മനു അവനെ വാരിപുണർന്നു... അവൻ കരയുകയാണ്....
രാജീവ്: നീ വന്നൂല്ലേ അളിയാ.....
മനു: പിന്നെ വരാതെ..... നീ എന്റെ ജീവൻ അല്ലെടാ....
രാജീവ്: എല്ലാം ചത്തില്ലെടാ.....
മനു: ആടാ..... എന്റെ അളിയനെ വേദനിപ്പിച്ചവരെ ഞാൻ ജീവിക്കാൻ വിടോ.....
രാജീവ്: എനിക്കറിയാടാ അളിയാ......
മനു: എന്തിനാട ഇങ്ങനെ വേദനിച്ചേ....
ഞാൻ വരുമായിരുന്നല്ലോ....
നിനക്ക് സത്യം പറയാർന്നു....
അവർക്ക് വല്ലതും ചെയ്യാൻ പറ്റുന്നതിനു മുന്നേ ഞാൻ അവരെ തീർക്കില്ലേ....
രാജീവ്: ഹ ഹ ഹ ......
അവർ കൊന്നോട്ടെന്ന് വച്ചടാ.....
ഞാനെങ്ങനെയാടാ എന്റെ അഞ്ചുട്ടിനേം രൂപേനേം എവടാന്ന് പറഞ്ഞു കൊടുക്കാ.....
അവരെന്നെ കൊന്നോട്ടെന്ന് വച്ചു.....
ചത്താലും ഞാൻ ഹാപ്പി അല്ലെടാ....
നിനക്കും അവൾക്കുമൊന്നും ഒന്നും പറ്റില്ലല്ലോ....
മനു: നീ ചത്തിട്ട് എന്നാത്തിനാ ഞാൻ മാത്രം ജീവിക്കുന്നേ....
രാജീവ്: ഹ ഹ ഹ ഹ ........
മതിയടാ കൊച്ചുകുട്ടിയെ പോലെ കരഞ്ഞത്....
ആട്ടെ.... തെളിവൊക്കെ നശിപ്പിച്ചോ......
മനു: തെളിവ്........ ഹമ്മ്.......
അവൻ വാച്ചിൽ സമയം നോക്കി...
മനു: അങ്ങോട്ട് നോക്കി നിന്നോ...
https://youtu.be/r28QNEATohc
മനു ആ ഫാർമിലേക്ക് ചൂണ്ടി കാണിച്ചു.....
രാജീവ് അവിടേക്ക് തന്നെ നോക്കിനിന്നു.....
മനു: three......
two.......
one.......
Boom?????
ആ ഫാം വൻ സ്ഫോടക ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.....
💬 Comments
View all comments