Chapter Title : ?Game of Demons 9 [Demon king] [Climax]
ഇതെങ്ങനെ പറ്റിന്ന് പറഞ്ഞ എന്തുപറയും....
മനു രാജീവിന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു...
ശേഷം സീറ്റ് ബെൽറ്റ് ഇട്ടു...
വണ്ടിയുടെ സ്പീഡ് അതികരിച്ചു....
രാജീവ്: അളിയാ..... വേണ്ടാ..... അത് വേണ്ടാ.....
മനു: നീ പേടിക്കല്ലേ....
എയർ ബാഗ് ഉണ്ടല്ലോ.....
പിന്നെ ഹോസ്പിറ്റൽ ഇവിടടുത്ത.....
രാജീവ്: എടാ സാമദ്രോഹി.....
വേണ്ടടാ.....
എന്റെ വണ്ടി.....
മനു: നിന്റെ കിണ്ടി.....
മനു ആ വണ്ടി ഒരു മരത്തിലേക്ക് കൊണ്ടുപോയിടിച്ചു...
അപ്പൊ തന്നെ രാജീവിന്റെ ബോധവും മറഞ്ഞു....
.
.
.
.
.
.
.
.
.
മണിക്കൂറുകൾക്കു ശേഷം അവൻ കണ്ണുകൾ തുറന്നു....
അവൻ ചുറ്റിനും നോക്കി....
ഒരു ഹോസ്പിറ്റൽ മുറിയാണ്....
രണ്ട് പെഷ്യൻസിന് കിടക്കാൻ സൗകര്യമുള്ളൊരു മുറി....
രാജീവ് തന്റെ തൊട്ടടുത്ത ബെഡിലേക്ക് നോക്കി...
മനു അതിൽ കിടപ്പുണ്ട്....
മുഖത്ത് ചെറിയ മുറിവുണ്ട്.... വേറൊന്നുമില്ല....
ഉള്ളതൊക്കെ അവനാണ്....
കാലോടിഞ്ഞത് കാരണം പ്ലാസ്റ്ററിട്ട് കെട്ടിത്തൂക്കിയിരിക്കുന്നു...
https://youtu.be/VmGn-0rai_A
രാജീവ് : അളിയാ......
അവൻ മനുവിനെ വിളിച്ചു...
മനു കണ്ണുകൾ തുറന്ന് അവനെ നോക്കി..
മനു: ഹായ്.....
രാജീവ്: ഹാലോ.....
മനു: ഞാൻ മനു....
രാജീവ്: എന്നാ ഞാൻ രാജീവ്.....
മനു: എങ്ങനുണ്ട്....
രാജീവ്: ഫന്റാസ്റ്റിക്....
മനു: thanks....
രാജീവ്: നമ്മൾ വന്നിട്ട് എത്ര മാസായടാ....
മനു: 6 മണിക്കൂർ....
രാജീവ്: അപ്പൊ കോഴി കൂകി ല്ലേ.....
മനു: ഹമ്മ്.....
രാജീവ്: എന്റെ വണ്ടി....
മനു: അവടെ റോഡിൽ കിടപ്പുണ്ട്....
രാജീവ്: വളരെ നന്ദി.....
മനു: എന്നെക്കൊണ്ട് ഇത്രേ പറ്റു....
രാജീവ്: അറിയിക്കണ്ടവരെയൊക്കെ അറിയിച്ചോ....
മനു: കുറച്ചു മുന്നേ അറിയിച്ചു.... ഇപ്പൊ എത്തും....
രാജീവ്: എന്റെ വീട്ടിലോ...
മനു: ആദ്യത്തെ റൗണ്ട് കണ്ട് കഴിഞ്ഞിട്ട് പോരെ അടുത്തത്.....
രാജീവ്: എന്താ പറഞ്ഞേ....
മനു: പട്ടി വട്ടം ചാടിന്ന്.....
രാജീവ്: ഭേഷ്......
മനു: അളിയാ.........
രാജീവ്: ഓഹ്.........
മനു: സോറി......
രാജീവ്: പോടാ ..........
ഇരുവരും പരസ്പ്പരം നോക്കിച്ചിരിച്ചു....
ഇടക്ക് നേഴ്‌സ് വന്ന് ഇഞ്ചക്ഷനും ഗ്ലുക്കോസും വേണ്ടുവോളം കൊടുത്തു...
ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് അഞ്ജുവും രൂപയും ആതിയും അമ്മയുമെല്ലാം എത്തി....
അവർ പ്രതീക്ഷിച്ചപോലെ
💬 Comments
View all comments