0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1136
എല്ലാവരും നല്ലോണം കരഞ്ഞിട്ടുണ്ട്.... കാഴ്ചയിൽ മനുവിന് കുഴപ്പമില്ലാത്തത് കൊണ്ട് എല്ലാരും രാജീവിന്റെ അടുത്തേക്ക് പോയി... അഞ്ചു: എന്റെ ഈശ്വരാ..... ചെറുതായി വണ്ടി മുട്ടിന്ന് പറഞ്ഞിട്ട് ഏട്ടന് മാത്രമെന്താ ഇങ്ങനെ പറ്റിയെ......'""' അഞ്ചു ചോതിച്ചു....
രാജീവ് ഒന്നും മിണ്ടാതെ ഒന്ന് ചിരിച്ചു കാണിച്ചു... അവൻ രൂപയെയും ആതിയെയും നോക്കി.... ഇരുവരും കരയുകയാണ്.... ഒന്നും മിണ്ടുന്നില്ല... രാജീവ്: എന്താടി ഒന്നും മിണ്ടാതെ നിൽക്കുന്നെ.... അവരൊന്നും പറഞ്ഞില്ല.... ഇരുവരും രാജീവിനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി... അവരെ എന്തുപറഞ്ഞ് അശ്വസിപ്പിക്കണമെന്ന് അവനറിയില്ലായിരുന്നു... അൽപ്പനേരം സങ്കടം അടക്കി വച്ച് അതിന് സാധിക്കാതെ അഞ്ജുവും അവന്റെ നെഞ്ചിൽ വീണ് കരയാൻ തുടങ്ങി.... എല്ലാവരും അവനെ സ്നേഹിച്ചു കൊല്ലുകയായിരുന്നു... മനു: അഞ്ചു......... ഫ്രൂട്‌സ് കൊണ്ടുവന്നില്ലേ.... മനു വിളിച്ചു ചോതിച്ചു.... അവൾ രാജീവിൽ നിന്നുമകന്ന് മനുവിന്റെ അരികിലേക്കോടിപ്പോയി... എന്നിട്ടാ നെഞ്ചിൽ കൈകൊണ്ടടിക്കുവാൻ തുടങ്ങി... മനു: ആഹ്...... എടി തല്ലല്ലേ..... അഞ്ചു: ഞാൻ പറഞ്ഞതല്ലേ....... പറഞ്ഞതല്ലേ ഞാൻ പോവുന്നില്ലാന്ന്....... ഇപ്പൊ കണ്ടോ.... അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു... മനു: ആഹ്....... അതിനിപ്പോ എന്താ ഉണ്ടായേ...... അഞ്ചു: കണ്ടില്ലേ...... എന്റെ ഏട്ടന് വന്നത് കണ്ടില്ലേ..... മനു: സോറി ഡീ...... ഞാൻ അറിയാതെ ചെയ്തതല്ലേ...... അഞ്ചു: ഇതാ ഞാൻ പേടിച്ചത്......... ഇപ്പൊ കണ്ടോ..... ഇന്റെ പേടി സത്യായി..... നിങ്ങൾക്ക് വല്ലതും പറ്റിയിരുന്നെങ്കിലോ.... പിന്നെ ഞങ്ങൾക്കാര ഉള്ളെ.... മനു: ഒന്നുല്ല....... ഏട്ടന് ഒന്നുല്ല..... നീ പേടിക്കണ്ടാ.... മനു അവളെ സമാധാനിപ്പിച്ചു.... അഞ്ചു മനുവിന്റെ നെഞ്ചിൽ തലചായ്ച്ചു
കുറച്ചു നേരം കണ്ണുനീരും സമാധാനിപ്പിക്കലും പരിഭവം പറച്ചിലുമായി മുന്നോട്ട് പോയി.... ഇപ്പോൾ എല്ലാവരും അത് ഉൾക്കൊണ്ടുകഴിഞ്ഞു.... എല്ലാവരിലെയും പേടിയും ടെൻഷനും പോയകന്നു.... ആതി: രണ്ട് കൊരങ്ങന്മാരും കള്ളും കുടിച്ച് വണ്ടി എവടേലും ഇടിച്ചുകാണും...... മനു: കള്ളോ.....ഞങ്ങളോ..... ആതി: അയ്യോ..... പുണ്യാളമാർ.... മനു: എടി ചക്കപോത്തെ.... ഞാനെപ്പോഴെങ്കിലും കുടിക്കുന്നത് നീ കണ്ടിട്ടുണ്ടോഡീ..... ആതി: ഏട്ടൻ കുടിച്ച് കാണില്ല.... ദേ.... ഈ സാധനം കുടിക്കും..... ആതി രാജീവിന്റെ കയ്യിലൊരു പിച്ചുകൊടുത്തു.... രാജീവ്: ആ........ യ്യോ.... എന്റെ കയ്യ്..... ഇവടേലും rest താടി..... ആതി: എന്നോട് ചോദിക്കാതെ കാലോടിച്ചിട്ടല്ലേ.... രാജീവ്: ഇതൊക്കെ ചോദിച്ചിട്ട് ചെയ്യുന്ന

💬 Comments

View all comments