Chapter Title : ശക്തിയുടെയും നിഴലിന്റെയും നിത്യസാക്ഷി [Manny Kumar]
മന്ത്രിച്ചു. "നാം ഒരുമിച്ച് നേരിടും. നീ ഒറ്റയ്ക്കല്ല."
ഭ
ദ്രൻ വീണ ആ നാലുകെട്ടിന്റെ അതേ ചരിഞ്ഞ മേൽക്കൂരകൾക്ക് കീഴിൽ, ലളിത തന്റെ നിശബ്ദ യുദ്ധം തുടർന്നു --- തന്റെ മക്കൾക്കും മരിക്കാൻ വിസമ്മതിക്കുന്ന ഒരു പുരാതന ശാപത്തിനുമിടയിൽ നിൽക്കുന്ന ഒരു അമ്മ.
ഇരുപത് വർഷങ്ങൾ കടന്നുപോയി.
ലളിതയ്ക്ക് ഇപ്പോൾ നാൽപ്പത്തഞ്ച് വയസ്സായി. ശരീരം നിറഞ്ഞുനിന്നു. മുഖത്ത് പ്രായം കാണാം. പക്ഷേ കണ്ണിൽ ശാന്തിയുണ്ട്, ഉറപ്പുമുണ്ട്. മനയിലെ കാര്യങ്ങൾ ഇപ്പോൾ എല്ലാം അവളുടെ കൈയിലാണ്.
പൂജയായാലും വയൽക്കാര്യമായാലും വീട്ടുകാര്യമായാലും ആരും മറ്റൊരാളെ നോക്കാറില്ല. ലളിത പറഞ്ഞാൽ മതി.
ഭദ്രൻ പോയതിനു ശേഷം ആദ്യം ഭാരമായിരുന്നു. പിന്നെ ശീലമായി. ഇപ്പോൾ അതുതന്നെയാണ് ജീവിതം.
അവനി വലുതായി. ഐടിയിൽ ജോലി കിട്ടി. നഗരത്തിൽ താമസിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം ബസ് ഇറങ്ങി വീട്ടിലെത്തും. മുറ്റത്ത് കാലുകുത്തിയാൽ മതി, മുഖത്തെ ക്ഷീണം അഴിയും. അടുക്കളയിൽ കയറി ചോദിക്കും:
“എന്താ വെച്ചത്?”
ലളിത തിരിഞ്ഞുനോക്കി പറയും,
“നീ വന്നാൽ മതി. ഇന്ന് കൂടുതൽ വേണം.”
ശ്രീദേവി മനയിൽ തന്നെ നിൽക്കുന്നു. പുറത്ത് പോകാൻ ആഗ്രഹിച്ചില്ല. രാവിലെ നടുമുറ്റം തുടയ്ക്കും. പൂജയ്ക്ക് സാധനം ഒരുക്കും. രാത്രി അമ്മയുടെ അടുത്ത് ഇരിക്കും. ഒരിക്കൽ പറഞ്ഞു:
“ഞാൻ ഇവിടെയുണ്ടാകും. അമ്മ ഒറ്റയ്ക്ക് ആകരുത്.”
ലളിത ഒന്നും നീട്ടിപ്പറഞ്ഞില്ല. തല തഴുകി മാത്രം.
വാരാന്ത്യത്തിൽ മൂന്നുപേരും ഒരുമിച്ചാകും. അടുക്കളയിൽ സംസാരം കൂടും. രാത്രി ഒരേ മുറിയിൽ കിടന്ന് പഴയ കാര്യങ്ങൾ ഓർമ്മിക്കും. ഭദ്രനെപ്പറ്റി അധികം സംസാരിക്കാറില്ല.
പക്ഷേ അവൻ ഇല്ലാത്തത് വീടിന്റെ ഓരോ മൂലയിലും തോന്നും.
രാത്രി ഉറങ്ങുന്നതിന് മുമ്പ് ലളിത നടുമുറ്റത്ത് ഒന്ന് നോക്കും. വാതിൽ അടച്ചോ എന്ന്. കിണറ്റിൽ വെള്ളമുണ്ടോ എന്ന്. പിന്നെ അകത്തേക്ക് കയറും.
മന ഇപ്പോഴും അവളുടെ കൈയിലാണ്. അവളും മനയുടെ കൈയിലാണ്.
ഒരു മഴക്കാല രാത്രിയിൽ മൂവരും പൂജാമുറിയിൽ
💬 Comments
View all comments