Chapter Title : ശക്തിയുടെയും നിഴലിന്റെയും നിത്യസാക്ഷി [Manny Kumar]
അതുതന്നെയാണ് ജീവിതം.
അവനി വലുതായി. ഐടിയിൽ ജോലി കിട്ടി. നഗരത്തിൽ താമസിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം ബസ് ഇറങ്ങി വീട്ടിലെത്തും. മുറ്റത്ത് കാലുകുത്തിയാൽ മതി, മുഖത്തെ ക്ഷീണം അഴിയും. അടുക്കളയിൽ കയറി ചോദിക്കും:
“എന്താ വെച്ചത്?”
ലളിത തിരിഞ്ഞുനോക്കി പറയും,
“നീ വന്നാൽ മതി. ഇന്ന് കൂടുതൽ വേണം.”
ശ്രീദേവി മനയിൽ തന്നെ നിൽക്കുന്നു. പുറത്ത് പോകാൻ ആഗ്രഹിച്ചില്ല. രാവിലെ നടുമുറ്റം തുടയ്ക്കും. പൂജയ്ക്ക് സാധനം ഒരുക്കും. രാത്രി അമ്മയുടെ അടുത്ത് ഇരിക്കും. ഒരിക്കൽ പറഞ്ഞു:
“ഞാൻ ഇവിടെയുണ്ടാകും. അമ്മ ഒറ്റയ്ക്ക് ആകരുത്.”
ലളിത ഒന്നും നീട്ടിപ്പറഞ്ഞില്ല. തല തഴുകി മാത്രം.
വാരാന്ത്യത്തിൽ മൂന്നുപേരും ഒരുമിച്ചാകും. അടുക്കളയിൽ സംസാരം കൂടും. രാത്രി ഒരേ മുറിയിൽ കിടന്ന് പഴയ കാര്യങ്ങൾ ഓർമ്മിക്കും. ഭദ്രനെപ്പറ്റി അധികം സംസാരിക്കാറില്ല.
പക്ഷേ അവൻ ഇല്ലാത്തത് വീടിന്റെ ഓരോ മൂലയിലും തോന്നും.
രാത്രി ഉറങ്ങുന്നതിന് മുമ്പ് ലളിത നടുമുറ്റത്ത് ഒന്ന് നോക്കും. വാതിൽ അടച്ചോ എന്ന്. കിണറ്റിൽ വെള്ളമുണ്ടോ എന്ന്. പിന്നെ അകത്തേക്ക് കയറും.
മന ഇപ്പോഴും അവളുടെ കൈയിലാണ്. അവളും മനയുടെ കൈയിലാണ്.
ഒരു മഴക്കാല രാത്രിയിൽ മൂവരും പൂജാമുറിയിൽ ഒരുമിച്ചിരുന്നു. വിളക്കിന്റെ വെളിച്ചം യന്ത്രത്തിന്മേൽ വീണുകൊണ്ടിരുന്നു. പുറത്ത് മഴ മേൽക്കൂരയിൽ അടിച്ചു. അകത്ത് അതൊഴിച്ച് വലിയ ശബ്ദമില്ലായിരുന്നു.
ലളിത ശാന്തമായി പറഞ്ഞു,
“നമ്മൾ ഒരുമിച്ചാണ്. ഗന്ധർവൻ വരട്ടെ. ഞാൻ തയ്യാറാണ്. ഇനി ഭയപ്പെടാനില്ല.”
അവനി തല താഴ്ത്തി. ശബ്ദം മന്ദമായിരുന്നു.
“അമ്മേ… എന്റെ വിവാഹം ബുദ്ധിമുട്ടായിരിക്കും. ഞാൻ ഭയക്കുന്നു. ഈ ദോഷം എന്റെ ജീവിതത്തെ പിന്തുടരുമോ?”
ലളിത മകളുടെ കൈ പിടിച്ചു.
“നമ്മൾ
💬 Comments
View all comments