Chapter Title : ഗന്ധർവ്വയാമം [ഗന്ധർവ്വൻ]
പൂട്ടാൻ പോകുവല്ലേ ഇപ്പൊ.."
ശിവൻ ഞൊടിയിടയിൽ അവളുടെ ചുണ്ടുകൾ കവർന്നെടുത്തു. അവന്റെ നാവ് അവളുടെ നാവിനോട് ഇണ ചേർന്നുകഴിഞ്ഞിരുന്നു. അവളുടെ നാവിനു തേനിന്റെ സ്വാദുണ്ടെന്നവന് തോന്നി. വീണ്ടും വീണ്ടും തേന്കണം നുകരാനായി അവൻ നാവുകൊണ്ട് തിരഞ്ഞു . പെട്ടെന്ന് ശ്വാസം കിട്ടാതെ അവനെ തള്ളിമാറ്റികൊണ്ടവൾ വാതിലിൽ ചേർന്നു നിന്നു കിതച്ചു. കൈകൾ അവളുടെ ഇരുവശങ്ങളിലായി വാതിലിൽ അമർത്തിപിടിച്ച് ശിവൻ നിന്നു. കിതപ്പൊന്നടങ്ങിയപ്പോൾ പുറംകൈ കൊണ്ട് ചുണ്ടു തുടച്ചിട്ട് അവൾ നാണത്തോടെ മുഖം കുനിച്ചു. വീണ്ടും അവന്റെ ചുണ്ടുകൾ താണുവരുന്നത് കണ്ടവൾ തല വെട്ടിച്ചു. ശിവൻ അവളുടെ കഴുത്തിൽ മുഖം ചേർത്ത് മീശ കൊണ്ടുരസി.
"ആഹ്.... ശിവേട്ടാ.. കുറുമ്പ് കാട്ടാതെ എന്നെ വിട്.. കഷ്ട്ടം ഉണ്ട് ട്ടോ.."
അവൾ കെഞ്ചി.
"എത്ര നാളായി പെണ്ണെ നിന്നെയൊന്നു കൈയിൽ കിട്ടീട്ട്...ഞാനെത്ര കൊതിച്ചിട്ടുണ്ടെന്നറിയാമോ ? " അവൻ അവളുടെ കാതിൽ മെല്ലെ കടിച്ചു.
പുളഞ്ഞു പോയി അവൾ. പിന്നെ എതിർക്കാൻ തോന്നിയില്ല . പരിസരം മറന്നു തമ്മിൽ ചേർന്നു കെട്ടിപ്പുണർന്നു നില്കുംമ്പോഴാണ് സുമിത്രയുടെ വിളി കേട്ടത്.
"അമ്മൂ..."
ഒരു ഞെട്ടലോടെ ഇരുവരും അകന്നുമാറി. പെട്ടെന്ന് സ്ഥലകാലബോധം വീണ്ടെടുത്ത് അവൾ വാതിൽ തുറന്നു താഴേക്ക് ഓടി.
" ദേ അരി തിളയ്ക്കാണ് ട്ടോ അടുപ്പിൽ കിടന്നു.. എനിക്കൊന്നു തൊടിയിലേക്കിറങ്ങണം .. നീയൊന്നു വേഗം വന്നേ കുട്ടീ.."
"ഞാൻ മുറ്റത്ത് തുണി വിരിക്കാൻ പോയതാ ന്റെ അമ്മായീ .."
"നീ അരി വെന്തൊന്നു നോക്കിയേ മോളെ ...വേവ് പാകം ആണെങ്കിൽ വാർത്തിട്ടോളൂ..ഞാനൊന്ന് തൊടിയിലേക്കിറങ്ങട്ടെ.. മാമ്പഴം വീണുകിടപ്പുണ്ടാവും. മോന് മാമ്പഴപ്പുളിശ്ശേരി വല്യേ ഇഷ്ട്ടാണ്.."
സുമിത്ര പുറത്തേയ്ക്ക്
💬 Comments
View all comments