Chapter Title : ഗൗരീനാദം 2 [അണലി]
നോക്കി അടുത്ത് നിന്ന കുട്ടിയോട് എന്തോ പറഞ്ഞു , അടുത്ത് നിന്ന കുട്ടി ..... അമല ,ആന്റണി ചേട്ടന്റെ മകൾ ...
ഞാൻ അമലയെ കൈ കാണിച്ചു വിളിച്ചു ...
'ഇതെന്തോന്ന് സഞ്ചരിക്കുന്ന ബീവറേജ്ഓ ...' അവൾ അടുത്ത് വന്നു പറഞ്ഞു ......
'ആ പെണ്ണ് ഏതാടി' ഞാൻ കടയുടെ മുന്നിൽ ഞങ്ങളെ നോക്കി നിൽക്കുന്ന ആ കൊച്ചു സുന്ദരിയെ നോക്കി ചോദിച്ചു, കടയുടെ മേൽക്കൂരയിൽ തൂക്കി ഇട്ടിരിക്കുന്ന റാന്തൽ വെളിച്ചത്തിൽ മുങ്ങി നിൽക്കുന്ന അവളുടെ മുഖം നോക്കി ,എന്തൊരു ചന്തം ആണ് ഇവളെ കാണാൻ .......
വെള്ളി ജിമിക്കി കമ്മലും ,വെള്ള പൊട്ടും ,അല്പം പടർന്ന കണ്ണ് മഷിയും എല്ലാം ആയി ....
ഞാൻ തറപ്പിച്ചു നോക്കുന്നെ കൊണ്ടാവും അവൾ തല വെട്ടിച്ചു ......
'അച്ചാച്ചൻ ഇന്ന് രാവിലെ അവളെ പട്ടിയെ വിട്ടു കടിപ്പിക്കാൻ നോക്കി എന്നൊക്കെ കേട്ടു ...' ചെറിയ ഹാസ്യ ഭാവത്തിൽ അമല പറഞ്ഞു.
'എന്ന് അവള് പറഞ്ഞോ '
'മ്മ്മ്' അമല മൂളി ......
'വേറെ എന്തൊക്കെ പറഞ്ഞു ' എന്റെ ആകാംഷ മൂടി വെക്കാൻ എനിക്ക് പറ്റിയില്ല .
'കാശു ഉള്ളതിന്റെ അഹങ്കാരമാ, ... വല്യ തമ്പുരാൻ ആണെന്നാ വിചാരം ..... തോക്കും തൂക്കി രാവിലെ തേര പാരാ നടക്കാൻ ഇയാൾ ആര് ശിക്കാരി ശംഭുവോ ... അങ്ങനെ കൊറേ പറഞ്ഞു ' അവൾ ഒരു നിശ്വാസം വിട്ട് പറഞ്ഞു.
'അവൾ അങ്ങനെ എക്കെ പറഞ്ഞോ .... ഇങ്ങു വിളിച്ചേ അവളെ ..' ഞാൻ അല്പം കബട ദേഷ്യം എക്കെ
💬 Comments
View all comments