0%

Chapter Title : ഗൗരീനാദം 2 [അണലി]

Author : അണലി Read All Parts 951
ഇട്ടു കാച്ചി . 'വേണ്ട അച്ഛാച്ച ,പാവം കൊച്ചാ ' അമല പറഞ്ഞു . ഞാനും ഓർത്തു ,മദ്യപിച്ചിട്ടു സംസാരിക്കേണ്ട എന്ന് . 'എങ്കിൽ നീ പൊക്കോ' .... അമലയോടു പറഞ്ഞു . അമല തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ ആണ് ഞാൻ ആ കാര്യം ഓർത്തത് ....... 'അമലേ അവളുടെ പേര് എന്താ' തിരിഞ്ഞു നിന്ന് ചിരിച്ചോണ്ട് അമല പറഞ്ഞു ... 'ഗൗരി'. ഗൗരി ...... ഞാൻ ആ പേര് വീണ്ടും വീണ്ടും മന്ത്രിച്ചു. തിരിച്ചു പോയി ഗാനമേള കാണാൻ ഒന്നും തോന്നിയില്ല ..... ഞാൻ പള്ളിയുടെ സൈഡിൽ ഉള്ള കലിങ്ങിൽ പോയി ഇരുന്നു.... ഞാൻ അവളെ നോക്കുന്നത് അവൾക്കു കാണാൻ പറ്റാതെ അത്ര ദൂരെ .. 'എന്താ മൈരേ ഒറ്റക്കിരിക്കുന്നെ' പുറകിൽ നിന്ന് രണ്ടു കൈ എന്നെ വലയം ചെയ്തു , ആരാണെന്നു എനിക്ക് മനസ്സിലായി .... എന്റെ ഏറ്റവും വല്യ ചങ്ക് ... 'ജെറി'പാടം 2 - പ്രെതിനായകൻ പെരുന്നാളിന്റെ ആരവത്തിലും, തിരക്കിലും എല്ലാം ഞാൻ ഒരാളെ തിരയുക ആയിരുന്നു ......... ജെന അതിനിടക്കാണ് ഒരു ഇരുട്ട് മൂലയിൽ എന്തോ ആലോചിച്ചു വിദൂരതയിലേക്ക് കണ്ണും നട്ടു ഇരിക്കുന്ന റുബനെ കണ്ടത് ,ശബ്ദം ഉണ്ടാകാതെ ഞാൻ പുറകിൽ ചെന്ന് കഴുത്തിന് പിടിച്ചു ചോദിച്ചു 'എന്താ മൈരേ ഒറ്റക്കിരിക്കുന്നെ' അവൻ ചിരിച്ചു കൊണ്ട് തിരിഞ്ഞു മന്ത്രിച്ചു 'ജെറി'. അതെ ഞാൻ ജെറി റോയി. നായകന് മാത്രം കൈ അടിച്ചു വളർന്ന സമപ്രായത്തിൽ ഉള്ള പിള്ളേരിൽ നിന്നും വിത്യസ്തൻ ആയി ഞാൻ കൈ അടിച്ചതും ,ജയിച്ചു കാണാൻ മോഹിച്ചതും

💬 Comments

View all comments