0%

Chapter Title : ഗൗരീനാദം 2 [അണലി]

Author : അണലി Read All Parts 952
എന്നും പ്രെതിനായകന്മാർ ആയിരുന്നു. എന്റെ അച്ഛനും അമ്മയും പ്രേമിച്ചാണ് വിവാഹം കഴിച്ചത് . ഫോറെസ്റ് ഓഫീസർ ആയിരുന്ന അച്ഛൻ , ട്രൈബൽ സ്കൂൾ അദ്ധ്യാപിക ആയിരുന്ന അമ്മയെ ഒരു ക്യാമ്പിൽ വെച്ചാണ് കണ്ടു മുട്ടിയത് . അച്ഛന്റെ വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ മൂന്ന് വർഷത്തെ പ്രെണയത്തിനു ഒടിവിൽ അച്ഛൻ അമ്മയുടെ കഴുത്തിൽ താലി ചാർത്തി .സന്തോസവും സമാധാനവും നിറഞ്ഞാടിയ വർഷങ്ങൾ . ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഞങ്ങളുടെ ജീവിതത്തിൽ കണ്ണുനീർ പ്രെളയമായി ആ വാർത്ത വന്നത്. മറവൂർ നൈറ്റ് ഡ്യൂട്ടിയിൽ ആയിരുന്ന എന്റെ അച്ഛൻ ലോറി തട്ടി മരിച്ചെന്ന്. എന്റെ കുട്ടികാലത്തിലെ ഒരു നല്ല പങ്കും തീർന്നത് അമ്മയുടെ കൂടെ കോടതി വരാന്തയിലും ,രാഷ്ട്രീയ കാരുടെ പടി തിണ്ണയിലും ആയിരുന്നു.... അവർക്കെല്ലാം വേണ്ടത് ഞങ്ങൾക്ക് ഇല്ലാത്ത ഒന്നാരുന്നു....... പണം. ഒരു രാത്രി ഞങ്ങളുടെ വീട്ടിൽ ഒരു വിലകൂടിയ വണ്ടി വന്നു, അതിൽ നിന്നും ധനികനായ ഒരു ആള് വീട്ടിൽ വന്നു അമ്മയോട് എന്തെക്കെയോ സംസാരിച്ചു.... അവർ പോയപ്പോൾ അമ്മ എന്നോട് പറഞ്ഞു 'ഒരു ജെയിംസ് സാമൂൽ കരുവാകാപ്പൻ വന്നേക്കുന്നു, നിന്റെ അച്ഛനെ കൊന്നിട്ട്, പണവും അധികാരവും ഉപയോഗിച്ച് കുറ്റം തേച്ചു മായിച്ചു കളഞ്ഞു..... ഇപ്പോൾ കേസ് പിൻവലിച്ചാൽ പകരം കാശ് തരാന്നും പറഞ്ഞു.... തൂ.... ' അന്ന് മനസ്സിൽ പതിഞ്ഞതാണ് ആ രൂപവും പേരും..... ജെയിംസ് സാമുവൽ കരുവാകാപ്പൻ.
പിന്നീട് അങ്ങോട്ട്‌ എന്നെ ഉറങ്ങാൻ വിടാത്ത ഒരു സ്വോപ്നം ആരുന്നു അയാളുടേയും കുടുംബത്തിന്റേം നാശം. 12 കഴിഞ്ഞപ്പോൾ അതുകൊണ്ട് തന്നെയാണ് ഈ നാട്ടിൽ തന്നെ

💬 Comments

View all comments