0%

Chapter Title : ഗൗരീനാദം 3 [അണലി]

Author : അണലി Read All Parts 710
കേട്ടപ്പോൾ ജെന എന്നെ നോക്കി ഒന്ന് അട്ടഹസിച്ചു... കണ്ണാടിയിൽ കൂടി ഗൗരിയുടെ മുഖത്തും ഒരു പുഞ്ചിരി കണ്ട ഞാൻ തളർന്നു... ആ ചിരിയിൽ ചെറിയ പരിഹാസം ഉണ്ടോ? സിയാസ് വീണ്ടും സ്കോർ ചെയ്യുവാണോ? അതും എൻറെ പോസ്റ്റിൽ? ഇതു ഇങ്ങനെ വിട്ടാൽ പറ്റില്ല എന്ന് എനിക്ക് മനസ്സിലായി.. ഞങ്ങളുടെ വീട് സ്ഥിതി ചെയുന്നത് 4000 acre ഏലത്തോട്ടത്തിന് ഒത്ത നടുക്കാണ്,ഞങ്ങളുടെ തോട്ടം ഒരു മലയാണ് അതുകൊണ്ട് തന്നെ ആണ് നടുക്ക് വീട് വന്നത്.... എല്ലാടത്തും ഒരു നോട്ടം കിട്ടും. 2 സൈഡിൽ ഓട്ടും റോഡ് നിർമിച്ചിട്ടുണ്ട്, ഒന്ന് ചെന്ന് ഇറങ്ങുന്നത് കട്ടപ്പന ഇടുക്കി കവല റോഡിലും മറ്റതു പുളിയന്മലയും ആണ്... അതായിത് ഞങ്ങളുടെ വീടിന്റെ ഗേറ്റ് കടന്നാലും 20 മിനിറ്റ് എങ്കിലും യാത്ര ചെയ്താലേ തോട്ടത്തിന്റെ വെളിയിലെ പബ്ലിക് റോഡിൽ എത്തു... ഞാൻ തോട്ടത്തിൽ താമസിക്കുന്ന ബാബു ചേട്ടനെ വിളിച്ചു 'ഹലോ, ബാബു ചേട്ടാ വണ്ടി എടുത്ത് റോഡിന്റെ നടുക്ക് ബ്ലോക്ക്‌ ആക്കി ഇട്ടിട്ടു അവിടുന്ന് മാറിക്കോ '... ഞാൻ പറഞ്ഞപ്പോൾ ജനയും, ഗൗരിയും തിരിഞ്ഞു നോക്കി. 'എന്ത് പെറ്റി റുബൻ കുഞ്ഞേ ' പുള്ളിടെ ശബ്‍ദത്തിൽ വാകുലത ഉണ്ടാരുന്നു.. 'ഞാൻ വിളിച്ചിട്ട് വന്നാൽ മതി' പറഞ്ഞു ഞാൻ കാൾ കട്ട്‌ ചെയ്തു... 'എന്ത് കാണിക്കുവാ ചേട്ടായി ' ജെന കൺഫ്യൂഷൻ ആയെന്നു തോനുന്നു... അവളോട് പറയാൻ പറ്റില്ലാലോ ഇതു ഗൗരിയെ കാണിക്കാൻ ഉള്ള പട്ടി ഷോ ആണെന്ന്. ഞങ്ങൾ അവിടെ ചെന്നപ്പോൾ ഒരു സ്കോർപിയോ റോഡിനു നടുവിൽ കിടക്കുന്നു... സിയാസ് ബൈക്കിൽ ചാരി നിൽപ്പുണ്ട്.. ഞാൻ

💬 Comments

View all comments