Chapter Title : ഗൗരീനാദം 3 [അണലി]
പേടിയും ചുണ്ടിന്റെ ചലനവും എല്ലാം എന്നെ കാന്തം പോലെ ആകർഷിക്കുന്നു, ഞാൻ കടിച്ചു അമർത്തുന്ന പുഞ്ചിരി വെളിയിൽ വരാൻ വെമ്പൽ കൊള്ളുന്നത് ഞാൻ അറിഞ്ഞു ...
'അറിയാതെ പെറ്റിയത് ആണ് എന്ന് പറഞ്ഞില്ലേ,'
'മ്മ്മ് ' അവൾ ഒന്ന് മൂളി...
പെണ്ണിനെ കണ്ടിട്ട് എൻറെ ഹൃദയം തുള്ളി ചാടുവാണ്...
'തനിക്കു വേണേൽ ഞാൻ പോയി ചെളി ഉള്ള എവിടേലും നിൽകാം, എന്നെ തള്ളി ഇട് അതോടെ പ്രശ്നം തീരുവോ.. '
'വേണ്ട... ' അവൾ എൻറെ കണ്ണിൽ നിന്നു താഴ്യ്ക്കു നോട്ടം മാറ്റി പറഞ്ഞു...
'എനിക്ക് തന്നെ ഇഷ്ടപ്പെട്ടു, പ്രേമം ആണെന്ന് തോനുന്നു '
ആസ്ഥാനത്തു ആണ് എൻറെ വായിൽ നിന്നു അത് വന്നത്... കൈ വിട്ട വാക്കും പിന്നെന്തൊ കുന്തവും തിരിച്ചു പിടിക്കാൻ പറ്റില്ല എന്ന പഴം ചൊല്ലിന്റെ അർത്ഥം അന്നാണ് എനിക്ക് മനസ്സിലായെ...
തുടരും.....
💬 Comments
View all comments