Chapter Title : ഗൗരീനാദം 3 [അണലി]
' ഞാൻ കൈ രണ്ടും പോക്കറ്റിൽ ഇട്ട് അഭിമാനത്തോടെ പറഞ്ഞു.
ജെന ചെറുതായി ഒന്നു ചിരിച്ചിട്ട്
'ആയോ അച്ഛൻ ' എന്ന് പറഞ്ഞു തിരിഞ്ഞു ഓടി...
ഞാൻ തിരിഞ്ഞു നോക്കി.... കുറച്ചു അക്കപരിവാരങ്ങളുടെ നടുവിലായി ആ മനുഷ്യൻ പടി കേറി വരുന്നു.... ഞാൻ ഏറ്റവും വെറുക്കുന്ന മനുഷ്യൻ...
എൻറെ കൈകാലുകൾ വലിഞ്ഞു മുറുകുന്ന പോലെ തോന്നി..
ഞാൻ ജനയെ നോക്കി, ഓടുന്നതിനിടയിൽ അവൾ തിരിഞ്ഞു എന്നെ നാക്ക് നീട്ടി കാണിച്ചു...
ഞാൻ അയാളെ നോക്കി മനസ്സിൽ മന്ത്രിച്ചു
'നിങ്ങള് കരയും, ഞാനും എൻറെ അമ്മയും കരഞ്ഞത് പോലെ, അതിനുള്ള ആയുധം ആണ് ആ ഓടി പോയെ '.
ഞാൻ തിരിച്ചു റുബന്റെ അടുത്ത് ചെന്നു, കുറച്ചു സംസാരിച്ചു കഴിഞ്ഞ് അവൻ പറഞ്ഞു എന്തോ പറയാൻ ഉണ്ടെന്നും നാളെ അവൻ ഷോപ്പിൽ വരാമെന്നും.
ഞാൻ ഓക്കേ പറഞ്ഞു നടന്നു പള്ളിയുടെ എൻട്രൻസിന്റെ അവിടെ ചെന്നു നിന്ന് ജനയോടു അവിടെ വരാൻ ഫോൺ വിളിച്ചു പറഞ്ഞു.
ഒരു ഹർലി ഡേവിഡ്സൺ ബൈക്ക് ശബ്ദം ഉണ്ടാക്കി അവിടെ വന്നു നിന്ന്, ആ ബൈക്ക് സിയാസിന്റെ ആണ്.
സിയാസ് ബൈക്ക് നിർത്തിയപ്പോൾ പുറകിൽ നിന്ന് കറുത്ത ജീൻസും നീല ബനിയനും ഇട്ട ഒരു പെണ്ണ് ഇറങ്ങി, എന്തോ സംസാരിച്ചിട്ട് അവൻ ബൈക്ക് മുന്നോട്ടു ഓടിച്ചു പോയി.
ആ പെണ്ണ് അഴിഞ്ഞു കിടന്ന മുടി കൂട്ടി കെട്ടി വെച്ച് പള്ളിയെ ലക്ഷ്യം ആക്കി നടന്നു.
സിയാസ് ജെയിംസ് കരുവാകാപ്പൻ ... ഇവൻ മാത്രം ഒരു എതിരാളി ആയി ഒന്നും ഞാൻ പരിഗണിക്കാത്തെ ആൾ ആണ്.
💬 Comments
View all comments