0%

Chapter Title : ഗൗരീനാദം 3 [അണലി]

Author : അണലി Read All Parts 701
പുള്ളിടെ ഈ സ്ത്രീ വിഷയത്തിലെ വെയ്ക്നെസ്സ് തന്നെ ആണ് അതിന് കാരണവും...
ഞങ്ങള് ഫൈനൽ ഇയർ പഠിക്കുമ്പോൾ ആണ് സിയാസ് ഫസ്റ്റ് ഇയർ ചേർന്നത്, അന്ന് മുതൽ മുഷിഞ്ഞ കുപ്പായം മാറുന്ന വേഗതിയിൽ ആണ് അവൻ പെണ്ണ് മാറുന്നത്. ആദ്യം ഈ പെണ്പിള്ളേരോട് ദയവു തോന്നി പക്ഷെ പിന്നെ മനസ്സിലായി ഇവന്റെ സ്വാഭാവം എല്ലാം അറിഞ്ഞിട്ടു ആണ് ഇവർ ഇവനെ ഇഷ്ടപെടുന്നത് എന്ന്. പണത്തിനും, അവന്റെ സൗന്ദര്യത്തിനും അവർ അറിഞ്ഞോണ്ട് പറ്റിക്കപെട്ടു കൊടുക്കുന്നു. ഈ കാര്യത്തിൽ റുബൻ ഡീസന്റ് ആരുന്നു.... പല പെണുങ്ങളും അടുക്കാൻ ശ്രെമിച്ചെങ്കിലും അതെല്ലാം അവൻ നുളയിലെ നുള്ളി കളഞ്ഞു..... അത് തന്നെ ആണ് റുബനെ എൻറെ എനിമി നമ്പർ 1 ആകുന്നത്, ഒരു വീയ്ക്നെസ്സും അവനില്ല എന്നോർത്തപ്പോൾ ഒരു നിസ്സഹായത എനിക്ക് തോന്നി. മദ്യപാനം ആണ് ഒരൊറ്റ നെഗറ്റീവ്, പക്ഷെ അവൻ അതിന് അടിമ അല്ല.... ജെന നടന്നു വരുന്നത് ഞാൻ അപ്പോൾ ആണ് ശ്രദ്ധിച്ചത്. അവൾ എൻറെ അടുത്ത് വന്നു ചോദിച്ചു 'ആ പെണ്ണ് സിയാസിന്റെ ബൈക്കിൽ ആണോ വന്നേ' ഞാൻ അതെ എന്ന് തല ആട്ടി. 'ഒന്നു നിന്നെ' അവൾ ഞങ്ങൾക്ക് മുഖം തരാതെ നടന്ന പെണ്ണിനെ വിളിച്ചു. അവൾ നിന്നപ്പോൾ ജെന അങ്ങോട്ട്‌ നടന്നു, അവൾക്കു നേരെ നിന്ന് എന്തോ സംസാരിക്കുക ആണ്.. അവരുടെ ശബ്ദം ഉയരാൻ തുടങ്ങിയപ്പോൾ ഒന്ന് പകച്ചെങ്കിലും ഇതാണ് സിയാസിനെ നാറ്റിക്കാൻ പറ്റിയ അവസരം എന്ന് എനിക്ക് മനസ്സിലായി... ഞാൻ ഫോൺ എടുത്തു റുബനെ വിളിച്ചു പെട്ടന്ന് എൻട്രൻസിലോട്ട് വരാൻ പറഞ്ഞു അവരുടെ അടുത്തേക്കു

💬 Comments

View all comments