0%

Chapter Title : ഗൗരീനാദം 3 [അണലി]

Author : അണലി Read All Parts 705
നേരെ വലം കൈ വീശി. ഞാൻ ആ കൈയിൽ കേറി പിടിച്ചു. കണ്ണ് അടച്ച ജെന എന്താ അടി ലേറ്റ് ആകുന്നെ എന്ന് നോക്കിയപ്പോൾ അവളുടെ മുഖത്തിന്നു ഒരു ഇഞ്ച് അകലെ വന്ന് നിൽക്കുന്ന അവന്റെ കൈ ആണ്. 'കൈ വിടെടാ പട്ടി ' സിയാസ് എൻറെ നേരെ നോക്കി പറഞ്ഞു.... 'ഇല്ല ' ഞാൻ അവനോടു പറഞ്ഞു.
അവന്റെ ഇടത്തെ കൈ മുഷ്ടി എൻറെ മൂക്കിൽ പതിച്ചു.. മൂക്കിലൂടെ രക്തം ചുണ്ടിലേക്ക് ഇറങ്ങുന്നത് ഞാൻ അറിഞ്ഞു.. 'വിടെടാ ' അവൻ വീണ്ടും ഗാർച്ഛിച്ചു കൊണ്ട് എൻറെ കോളറിൽ പിടിച്ചു പുറകോട്ടു തള്ളി... ജെന കരഞ്ഞോണ്ട് അവന്റെ കൈ എൻറെ കോളറിൽ നിന്ന് വിടിപ്പിക്കാൻ നോക്കി. അവൻ എന്നെ തള്ളിക്കൊണ്ട് പോയി പുറകിലെ കൽ ഭിത്തിയിൽ ചേർത്ത് നിർത്തി. കോളറിൽ നിന്ന് അയഞ്ഞ മുഷ്ടി വീണ്ടും മൂക്കിന്റെ അടുത്ത് കൊണ്ടുവന്നു അവൻ അലറി 'വിടെടാ നായിന്റെ മോനെ ' എൻറെ ഉള്ളിൽ കോപം ഇറച്ചു കേറി, പക്ഷെ മനസ്സ് പറഞ്ഞു ഇവിടെ ശക്തി അല്ല ബുദ്ധി ആണ് ഉപയോഗിക്കേണ്ടത്, ഞാൻ വിട്ടില്ല. അവൻ വീണ്ടും ഇടിക്കാൻ ഒരുങ്ങി 'സിയാസ്' റുബന്റെ ഒച്ച അവിടെ മുഴങ്ങി... ഞങ്ങൾ കൈകൾ വിട്ടു അല്പം മാറി നിന്നു. 'റുബൻ ചേട്ടായി ഇവൻ ആണ് പ്രശ്നം ഉണ്ടാക്കിയെ' മോനിഷ ഓടി റുബന്റെ അടുത്ത് ചെന്ന് പറഞ്ഞു. 'പോടി' റുബന്റെ ആട്ടിനു അവൾ രണ്ട് സ്റ്റെപ് പുറകിൽ പോയി. 'സിയാസ് നീ വീട്ടിൽ പൊക്കോ, മതി നിന്റെ പെരുനാൾ കൂടൽ എക്കെ ' റുബൻ

💬 Comments

View all comments