Chapter Title : ഗൗരീനാദം 3 [അണലി]
കൂടുതലാ '
ഞാൻ മനസ്സിൽ ജനയോടു നന്ദി പറഞ്ഞ് കൊണ്ട് പുച്ച ഭാവത്തിൽ ഉരുവിട്ടു.
'പാവം കൊച്ചാ ചേട്ടായി ' ജെന പറഞ്ഞു...
എൻറെ മുഖത്തു ഒരു ചെറിയ ചിരി പൊട്ടിട്ടു....
അത് ജെറി കണ്ടെന്നു തോനുന്നു...
അടുത്ത ദിവസം ഞാൻ നല്ല ലേറ്റ് ആയി ആണ് എഴുന്നേറ്റത്.
ഇന്ന് അവളെ എന്തായാലും കാണണം പറ്റിയാൽ മിണ്ടണം, ഞാൻ ഓർത്തു..
ജനാലയിലൂടെ മിറ്റത്തു നോക്കിയപ്പോൾ സിയാസ് ഗാർഡൻ ബെഞ്ചിൽ കാലുമ്മേൽ കാലും വെച്ച് ഇരുപ്പുണ്ട്, ജെന അവന്റെ തോളിൽ കൈ വെച്ച് ബെഞ്ചിന്റെ ഹാൻഡിൽ ബാറിൽ ഇരുപ്പുണ്ട്... രണ്ട് പേരും കോളേജ്യൂ
ണിഫോമിൽ ആണ്.. ഇത്ര പെട്ടന്ന് ഇവരുടെ പ്രശ്നം എക്കെ തീർന്നോ?... ആഹ് ആർക്കറിയാം....
മുന്നിൽ ആരോ നിൽപ്പുണ്ട്, കോളേജ് യൂണിഫോം ആണ് പക്ഷെ മറഞ്ഞു നിക്കുന്ന പൈൻ മരം കാരണം കാലു മാത്രമേ കാണാത്തൊള്ളൂ...
ഗൗരി ആരിക്കുമോ?...
ഞാൻ പോയി മുടി എക്കെ ഒതുക്കി ഒരു വെള്ള ഷർട്ടും നീല ഖാഖി പാന്റും ഇട്ടു അവരുടെ അടുത്തോട്ടു ചെന്നു....
അവൾ തന്നെ ആണ് അത്, മിറ്റത്തു ചെന്നപ്പോൾ എനിക്ക് മനസ്സിലായി...
ഞാൻ അടുത്തോട്ടു ചെന്നപ്പോൾ അവളുടെ സുന്ദരമായ സംഗീതം എൻറെ കാതിൽ ഒഴുകി എത്തി...
അവൾ പാടുകയാണ്, ജനയും സിയാസും അത് കേട്ടിരിക്കുവാണ് എന്ന് എനിക്ക് മനസിലായി...
അവളുടെ കണ്ണ് നടന്നു വരുന്ന എൻറെ കണ്ണിൽ ഉടക്കി.....
പാട്ടു നിന്നു.
ഞാൻ അവർ ഇരുന്ന ബെഞ്ചിന്റെ അടുത്ത് ഉള്ള ഒരു ബെഞ്ചിൽ ചെന്നിരുന്നു.....
ജെന എഴുനേറ്റു ഓടി എൻറെ അടുത്ത് വന്നിരുന്നു തോളിൽ കൂടി
💬 Comments
View all comments