0%

Chapter Title : ഗൗരീനാദം 5 [അണലി]

Author : അണലി Read All Parts 699
എന്നെ ഇഷ്ടമാണ് ' ഞാൻ രണ്ട് കൈയും അവളെ ചുറ്റി വളയം പിടിച്ചു തലയിൽ മുത്തം നൽകി.. എൻറെ നെഞ്ചിൽ അവളുടെ കണ്ണു നീര് വീണു നനഞ്ഞു.. എല്ലാവരും ഞങ്ങളെ നോക്കുനുണ്ട്... പോകാൻ പറ, ഇവൾ എൻറെ സ്വന്തം ആണ് ... എൻറെ മാത്രം. അമലയും, ജനയും വന്നു എൻറെ കൈ വിടിപ്പിച്ചു അവളെ കൂട്ടി കൊണ്ട് പോയി ഒരു കസേരയിൽ ഇരുത്തി, എന്നെ ഡേൻ വന്നു വിളിച്ചു കൊണ്ട് വെളിയിൽ വന്നു, ജനയും പുറകെ വന്നു.. 'എൻറെ ഗൗരിക്ക് എന്നെ ഇഷ്ടമാണ്' എൻറെ ചുണ്ട് മന്ത്രിച്ചു കൊണ്ടിരുന്നു.. അവർ എന്നെ ജനയുടെ കാറിൽ ഇരുത്തി. ഒരു പത്തു മിനിറ്റ് കഴിഞ്ഞ് സിയാസ് ബൈക്കിൽ വന്നു, ബൈക്ക് പാർക്ക്‌ ചെയ്ത് അവനും കാറിൽ കേറി..... 'ആരെക്കെ ഉണ്ടാരുന്നു അകത്തു ' സിയാസ് ജനയോടു ചോദിച്ചു..... 'ആന്റണി ചേട്ടൻ ഉണ്ടായിരുന്നു ' ഡേൻ പറഞ്ഞു 'അയാള് ഇത് അച്ഛനോട് പറയാതെ ഇരിക്കില്ല ' ജെന തലയിൽ കൈ വെച്ച് പറഞ്ഞു.. പോകാൻ പറ, ഗൗരി എൻറെ സ്വന്തം ആണ് ... എൻറെ മാത്രം. 'ആന്റണി ചേട്ടനോട് ഞാൻ സംസാരിക്കാം, അമലയെ കൊണ്ട് കൂടി പറയിപ്പിക്കാം ' സിയാസ് പറഞ്ഞു.. ' ഹരിത ആന്റി ഉണ്ടായിരുന്നു ' ഡേൻ പറഞ്ഞു. 'ആന്റി പറഞ്ഞാലും അമ്മയോടെ പറയത്തൊള്ളൂ ' ജെന സിയാസിനെ നോക്കി പറഞ്ഞു, 'അപ്പുണ്ണി ചേട്ടൻ ഉണ്ടായിരുന്നു, അത് സീൻ ഇല്ല ' ജെന പറഞ്ഞു.. 'സീൻ ഉണ്ട്‌, പുള്ളി ഓട്ട വായനാ... അപ്പനോട് പറയും ' സിയാസ് പറഞ്ഞു..

💬 Comments

View all comments