Chapter Title : ഗൗരീനാദം 5 [അണലി]
പറ്റാത്തത് കൊണ്ടാവും.
ഞാൻ കാൾ കട്ട് ചെയ്ത് ഡെയ്‌ന്റെ കൈയിൽ നിന്ന് വണ്ടി വാങ്ങി ഓടിച്ചു..
ഒരു 4 മണിയോടെ ഞങ്ങൾ നാട്ടിൽ എത്തി, നേരെ ചെന്നത് ഗൗരി താമസിക്കുന്ന ഔട്ട് ഹൗസില്ലോട്ടു ആണ്.
ഞാൻ അവിടെ വണ്ടി നിർത്തി, കൊറേ ഏറ വണ്ടികൾ അവിടെ കിടപ്പുണ്ട്..
ഞാൻ വീടിന്റെ ഉള്ളിൽ കേറിയപ്പോൾ സംബ്രാണി തിരിയുടെ മണം മൂക്ക് തുളച്ചു കേറി. ജെന എൻറെ അടുത്ത് വന്നു പറഞ്ഞു..
'ആദ്യം കണ്ടത് ഗൗരി ആണ്, ഒരു 1 മണി ആയിക്കാണും... ഫാനിൽ തൂങ്ങി '.
ജെന ഡെയ്‌ന്റെ സ്കൂൾ ബാഗ് വാങ്ങി അവനേം കൂട്ടി മാറി ഒരു ഭിത്തിയിൽ ചാരി നിന്നു.
ഞാൻ മുന്നോട്ടു നീങ്ങി.. അവളുടെ അമ്മ മൃതുദേഹത്തിൽ തല വെച്ച് കരയുന്നു..
ബന്ധുക്കൾ ആണെന്ന് തോനുന്ന കുറച്ചു പേര് ആ സ്ത്രീയെ സമ്മാധാനിപ്പിക്കാൻ നോക്കുന്നു, എങ്ങെനെ സമ്മാധാനിക്കാൻ ആണ്.. അവരുടെ നെറ്റിയിലെ കുങ്കുമം മാഞ്ഞില്ലേ.... എന്നും കൂടെ ഉണ്ടാവും എന്ന് വിശ്വസിച്ച ആള് പകുതി വഴിക്കു ഇട്ടിട്ടു പോയില്ലേ..
എൻറെ കണ്ണ് അവളെ തിരയുകയായിരുന്നു.
അവൾ ഒരു ഭിത്തിയിൽ ചാരി ഇരിക്കുന്നു, അവളുടെ തല ചെരിഞ്ഞു അടുത്ത് ഇരിക്കുന്ന അമലയുടെ തോളിൽ വിശ്രമിക്കുന്നു..
ഞാൻ അവളെ നോക്കി, അവൾ എന്നെ കണ്ടെന്നു തോന്നുന്നു..എഴുനേറ്റു ഒരു പൊട്ടി കരച്ചിലോടെ ഓടി വന്നു എൻറെ നെഞ്ചിൽ അവൾ വീണു..
ടക്.. ടക്... ടക്...
എൻറെ ഹൃദയം കിടുകിടാ മിടിച്ചു, ഒന്ന് പതറി എങ്കിലും ഞാൻ നാളുകളായി ചോദിച്ച ചോദ്യത്തിന് എല്ലാം ഉള്ള ഉത്തരം
' എൻറെ ഗൗരിക്ക്
💬 Comments
View all comments