0%

Chapter Title : ഗൗരീനാദം 6 [അണലി]

Author : അണലി Read All Parts 599
'നിന്നെ ഇങ്ങനെ ആണോ ഞാൻ വളർത്തിയെ, ആ കൊച്ച് നിന്നോട് എന്ത് ചെയ്തു ' അമ്മ ഈറൻ കണ്ണോടെ ചോദിച്ചു, എനിക്ക് ഉത്തരം ഇല്ലായിരുന്നു..
അമ്മ പോകുന്നടം വരെ ഓരോന്ന് പറഞ്ഞു ഉപദേശിച്ചു, പക്ഷെ വർഷങ്ങളായി എൻറെ ഉള്ളിൽ കത്തുന്ന അഗ്നിയിൽ അതെല്ലാം പുകഞ്ഞു ഇല്ലാതെയായി.. ഇതെന്റെ പ്രതികാരം ആണ്, എൻറെ ജീവിതം നശിപ്പിച്ചതിനു.. ശരിയാണ് ജെന പാവം ആണ്, പക്ഷെ ആ ദുഷ്ടന്റെ മകൾ ആണ്.. അയാളുടെ മകൾ ആയി ജനിച്ചത് ഓർത്ത് അവൾ കരയും, ഞാൻ കരയിപ്പിക്കും.... പക്ഷെ ഇതെല്ലാം ആലോച്ചിക്കുമ്പോളും എൻറെ ഉള്ളിൽ വ്യക്തമായ ഒരു പ്ലാൻ ഇല്ലാ എന്ന സത്യം ഞാൻ മനസ്സിലാക്കി.. പക്ഷെ ദൈവം എല്ലാത്തിനും ഒരു വഴി കാണിക്കും എന്ന് ഞാൻ വിശ്വസിച്ചു.. ജെന എന്നെ ആദ്മാർഥമായി പ്രേണയിക്കുന്നു.. അവളുടെ മനസ്സ് വിഷമിപ്പിക്കാതെ അവളുടെ അച്ഛനോട് പ്രതികാരം ചെയ്യാൻ പറ്റില്ല... പക്ഷെ അവളുടെ മൂന്ന് വർഷ പ്രേണയത്തിലും എത്രയോ വലുതാണ്‌ എൻറെ പതിമൂന്ന് വർഷം ആയി എന്നിൽ പുകയുന്ന പകയുടെ തീ..പാഠം 7 - വാൽ നക്ഷത്രം ഞാൻ ഇപ്പോൾ എന്നും ഗൗരിയുമായി ഫോണിൽ സംസാരിക്കും.. ആദ്യം എല്ലാ ദിവസവും അച്ഛന്റെ കാര്യം പറഞ്ഞു കരച്ചിൽ ആയിരുന്നു, പക്ഷെ ഇപ്പോൾ പതിയെ മാറി വരുന്നുണ്ട്. ഞാൻ അവളെ നേരിട്ടു കാണാൻ തന്നെ തീരുമാനിച്ചു. അടുത്ത ദിവസം പറമ്പിനു അടുത്ത് ഒഴിഞ്ഞ് കിടക്കുന്ന ഒരു പഴേ സ്കൂളിൽ വരാൻ ഞാൻ പറഞ്ഞു. പറഞ്ഞ സമയം രാവിലെ 9 മണി ആണെങ്കിലും ഞാൻ 8 മണിക്കേ ചെന്ന് അവിടെ കുറ്റി അടിച്ചു..

💬 Comments

View all comments