Chapter Title : ഗൗരീനാദം 6 [അണലി]
അവൾ 9 മണി ആയപ്പോൾ വന്നു...
ഒരു മഞ്ഞ ചുരിദാരും, വെള്ള ഷാളും ആണ് വേഷം, അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു..
എൻറെ ഉള്ളിൽ മഞ്ഞു വീഴുന്ന പോലെ തോന്നി...
അവളെ ഇമ ചിമ്മാതെ നോക്കുന്നത് കണ്ടപ്പോൾ അവൾ പുഞ്ചിരിച്ചു..
'എന്താ മാഷേ ഇങ്ങനെ നോക്കുന്നെ? '..
അവൾ ചോദിച്ചപ്പോൾ ഞാൻ ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു..
അവളുടെ കൈകൾ ഞാൻ എൻറെ കൈയിൽ കോർത്ത് പിടിച്ചു..
കൊറേ സംസാരിക്കാൻ ഉണ്ടെങ്കിലും ഞങ്ങൾ ഒന്നും മിണ്ടിയില്ല, ഞാൻ അവളുടെ കണ്ണിൽ തന്നെ നോക്കി ഇരുന്നു..
ഞങ്ങളുടെ മിഴികൾ തമ്മിൽ എന്തെക്കെയോ സംസാരിക്കുന്നു..
അവൾ പോകാൻ ഇറങ്ങിയപ്പോൾ ഞാൻ ചോദിച്ചു ' എൻറെ സ്വന്തം ആണെന്ന് വിശ്വസിച്ചോട്ടെ '..
അതിനു അവളുടെ മറുപടി എൻറെ നെറ്റിയിൽ ഒരു ചുടു ചുംബനം ആയിരുന്നു..
പിന്നീടുള്ള എല്ലാ ദിവസവും ഞങ്ങൾ അവിടെ കണ്ട് മുട്ടി.
ഒരിക്കൽ അവൾ ചോദിച്ചു 'എന്നെ അമ്പലം വരെ ഒന്ന് നാളെ കൊണ്ടുപോകുമോ '.
അടുത്ത ദിവസം ഞാൻ സിയാസിന്റെ ബൈക്ക് എടുത്ത് കൊണ്ടാണ് ചെന്നത്.
നാട്ടിൽ ഉള്ള അമ്പലത്തിൽ വരുന്നവർക്ക് എന്നെ അറിയാവുന്ന കൊണ്ടും, ജെയിംസ് സാമൂൽ കരുവാകാപ്പൻ എന്നൊരു വില്ലൻ കഥയിൽ ഉള്ളത് കൊണ്ടും ഞങ്ങൾ അല്പം ദൂരെ ഉള്ള ഒരു അമ്പലത്തിൽ ചെന്നു.
അവിടെ കേറാൻ നേരം ആണ് അവൾ പറഞ്ഞത് ഷർട്ട് അഴിക്കുകയോ അല്ലേൽ ഒരു തോളിൽ ആയി ഇടണം എന്ന്..
എനിക്ക് അല്പം നാണം തോന്നി, എങ്കിലും ഷർട്ട് പകുതി അഴിച്ചു തോളിൽ തൂക്കി..
ചെറുതായി കുടവയർ ചാടി
💬 Comments
View all comments