Chapter Title : ഗൗരീനാദം 7 [അണലി]
ഉടനെ തന്നെ ചാടിക്കാൻ തീരുമാനിച്ചു.. എവിടെ പോകണം എന്നോ, ഇനി എന്ത് എന്നൊന്നും എനിക്ക് ഇല്ലായിരുന്നു..
ഒരു ശനിയാഴ്ച ഞങ്ങൾ ഒളിച്ചോടാൻ തീരുമാനിച്ചു. അവൾ പള്ളിയിൽ പോയി മടങ്ങുമ്പോൾ ഞാൻ വഴിയിൽ കാറുമായി പോയി നിന്നു..
അവൾ വന്നു..
'പേടി ഉണ്ടോ? ' ഞാൻ ചോദിച്ചു
'ഉണ്ട് ' അവൾ ചെറിയ ഒരു ചിരി വരുത്തി പറഞ്ഞു..
'ജീവൻ പോയാലും ഞാൻ നിന്നെ പൊന്നു പോലെ നോക്കും ' ഞാൻ വികാരങ്ങൾ വാരി വിതറി പറഞ്ഞു.
അവളുടെ കൈ വണ്ടിയുടെ ഗിയറിൽ ഇരുന്ന എൻറെ കൈയുടെ മുകളിൽ വന്ന് വീണു, അവളുടെ കണ്ണ് ഈറൻ അണിഞ്ഞിട്ടുണ്ട്. ഇവൾ എന്തൊരു പൊട്ടി ആണെന്ന് ഞാൻ മനസ്സിൽ ഓർത്തു.
ഞങ്ങൾ ഒരു ലക്ഷ്യവും ഇല്ലാതെ വണ്ടിയിൽ മുന്നോട്ട് നീങ്ങി, ഇടക്ക് ഒരു ടൂറിസ്റ്റ് ഹിൽ സ്റ്റേഷന്റെ ബോർഡ് കണ്ടപ്പോൾ അവൾ കൊഞ്ചി ' എനിക്ക് ഐസ് ക്രീം വാങ്ങി തരുവോ '.
ഞാൻ വണ്ടി ഒതുക്കി ഇറങ്ങി... മാരണം ഇപ്പോൾ ഐസ് ക്രീം ഊബാത്തതിന്റെ കുഴപ്പമേ ഒള്ളു..
ഞാൻ അവളെ കൂട്ടി ആ മല കേറാൻ തുടങ്ങി..
ഞങ്ങളെ ആവരണം ചെയ്ത തണുപ്പ് അവളെ എൻറെ അടുത്തേക്ക് ചേർത്തു..
ഒരു ഐസ് ക്രീം വാങ്ങി ഞാൻ അവൾക്ക് കൊടുത്തു..
അതിൽ അല്പം നുണഞ്ഞിട്ട് അവൾ എൻറെ നേരെ അത് നീട്ടി..
'വേണ്ടടാ നല്ല തണുപ്പ് ' ഞാൻ പറഞ്ഞു, പിന്നെ നിന്റെ എച്ചില് തിന്നാൻ അല്ലെ ഞാൻ.
കാറ്റിൽ അവളുടെ മുടി പറക്കുന്നതും ചുണ്ടുകൾ വിറക്കുന്നതും എല്ലാം ഞാൻ നോക്കി..
💬 Comments
View all comments