Chapter Title : ഗൗരീനാദം 7 [അണലി]
ദൈവമേ എൻറെ ഉള്ളിൽ ഇവളോട് പ്രേമം വെല്ലോം ആണോ..
ഏയ് അല്ലാ... ഞാൻ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചു..
എനിക്ക് തണുക്കുനുണ്ടെന്നു മനസിലായ ജെന എന്നെ കെട്ടി പിടിച്ചു.
ഞങ്ങൾ അവിടുന്ന് തിരിച്ചു ഇറങ്ങുമ്പോൾ എല്ലാം ഞാൻ അവളെ തന്നെ നോക്കി..
പണ്ട് കോളേജിൽ പഠിക്കുമ്പോൾ റുബൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട് ലോകത്തു ഏറ്റവും ഭാഗ്യവാൻ വിളിക്കുമ്പോൾ വിശ്വസിച്ചു ഇറങ്ങി വരാൻ ഒരു പെണ്ണ് ഉള്ളവൻ ആണെന്ന്.
ജെന എന്നെ വിശ്വസിച്ചു എൻറെ കൂടെ ഇറങ്ങി വന്നു... അവളുടെ പണവും, സുഖങ്ങളും എല്ലാം ഉപേക്ഷിച്ചു എന്നെ വിശ്വസിച്ചു..
എൻറെ ഉള്ളിൽ ഒരു നീറ്റൽ തോന്നി..
ഞങ്ങൾ ഉച്ചയോടെ എൻറെ കൂട്ടുകാരന്റെ പാലായിൽ ഉള്ള വീട്ടിൽ എത്തി.. അവിടെ ഉണ്ണി ചേട്ടൻ എന്നൊരു ആള് ഉണ്ടെന്നും പുള്ളിയോട് പറഞ്ഞാൽ കീ തരുമെന്നും ഗൾഫിൽ ഉള്ള അവൻ പറഞ്ഞു..
അവൻ പറഞ്ഞത് അനുസരിച്ചു ഞങ്ങൾ പുള്ളിയെ കാണാൻ എത്തി..
പുള്ളിയുടേം ലവ് മാര്യേജ് ആണെന്നും, കൊറേ വിശേഷം എക്കെ പറഞ്ഞു കീ വാങ്ങി ഞങ്ങൾ ഇറങ്ങി..
വീട്ടിൽ ചെന്നപ്പോൾ ഞാൻ ജനയോടു ചോദിച്ചു...
'നീ എന്ത് വിശ്വസിച്ചു ആണ് എൻറെ കൂടെ ഇറങ്ങി വന്നത് '
'എനിക്ക് മാഷിനെ വിശ്വാസം ആണെടോ '
അവൾ അത് പറഞ്ഞപ്പോൾ എൻറെ കണ്ണുകൾ കലങ്ങി..
ദൈവമേ ഞാൻ എന്ത് ചതി ആണ് ചെയ്തത്.
ഞാൻ ഇത്രയും നാൾ ഇവളെ മാത്രം അല്ലാ എന്നെ തന്നെ ചതിക്കുക ആയിരുന്നു, ജനയോടു എനിക്ക് ശെരിക്കും ഇഷ്ടം ആണ്...
എല്ലാം അറിഞ്ഞു കഴിയുമ്പോൾ അവൾ എന്നെ വെറുക്കും.
ഒരു മഴ
💬 Comments
View all comments